• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോശം റോഡുകളല്ല, സുരക്ഷിതമായ നല്ല റോഡുകളാണ് അപകടം ഉണ്ടാക്കുന്നത്: കര്‍ണാടക ഉപമുഖ്യമന്ത്രി

പിഴത്തുക ഉയര്‍ത്തിയ തീരുമാനത്തെ താൻ പിന്തുണക്കുന്നില്ലെന്നും കർജോൽ അറിയിച്ചിട്ടുണ്ട്.

news18
Updated: September 12, 2019, 12:46 PM IST
മോശം റോഡുകളല്ല, സുരക്ഷിതമായ നല്ല റോഡുകളാണ് അപകടം ഉണ്ടാക്കുന്നത്: കര്‍ണാടക ഉപമുഖ്യമന്ത്രി
road
news18
Updated: September 12, 2019, 12:46 PM IST
ബംഗളൂരു: റോഡപകടങ്ങള്‍ക്ക് കാരണം സുരക്ഷിതമായ നല്ല റോഡുകളാണെന്ന വിചിത്ര വാദവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൽ.

' റോഡുകൾ മോശമായതു കൊണ്ടല്ല അപകടങ്ങൾ ഉണ്ടാകുന്നത്.. മറിച്ച് സുരക്ഷിതമായ നല്ല റോഡുകളിലാണ്.. ഇത്തരം റോഡുകളിൽ ആളുകള്‍ അമിത വേഗതയിലാണ് പോകുന്നത്... വാഹനങ്ങൾ 100 കിലോമീറ്റർ അധികം വേഗതയിൽ പായുന്ന ഹൈവേകളിലാണ് അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത്..' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Also Read-ഗതാഗത നിയമ ഭേദഗതി; ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക പത്തിരട്ടിയോളം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.പിഴത്തുക ഉയര്‍ത്തിയ തീരുമാനത്തെ താൻ പിന്തുണക്കുന്നില്ലെന്നും കർജോൽ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ തുക കുറയ്ക്കണോ എന്നത് സംബന്ധിച്ച് കാബിനറ്റ് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



 

Loading...

 
First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...