• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരളത്തിന് സഹായഹസ്തവുമായി ഗൂഞ്ച്

News18 Malayalam
Updated: August 13, 2018, 7:41 PM IST
കേരളത്തിന് സഹായഹസ്തവുമായി ഗൂഞ്ച്
News18 Malayalam
Updated: August 13, 2018, 7:41 PM IST
മഴക്കെടുതിയിൽ തീരാദുരിതം പേറുന്ന കേരളത്തെ സഹായിക്കാൻ സന്നദ്ധസേവനരംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുള്ള ഗൂഞ്ചും. ദുരിതബാധിതരെ സഹായിക്കാൻ പണവും ആവശ്യമായ സാധനസാമഗ്രികളും ശേഖരിച്ച് കേരളത്തിലെത്തിക്കാനാണ് ഗൂഞ്ച് ലക്ഷ്യമിടുന്നത്. സന്നദ്ധസേവനത്തിന് സഹകരണം തേടി ഗൂഞ്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിപ്പ് നൽകിയിട്ടുണ്ട്. ടാർപ്പോളിൻ, മേൽക്കൂര നിർമാണ സാമഗ്രികൾ, കുട, സോളാർ ലൈറ്റ്, കൊതുകുവല, മരുന്നുകൾ, മെഴുകുതിരി, തീപ്പെട്ടി, ബാഗുകൾ, കുക്കർ, വാട്ടർ പ്യൂരിഫയർ എന്നിവയാണ് ഗൂഞ്ച് ശേഖരിക്കുന്നത്. ഇതിന് പുറമെ സാനിട്ടറി നാപ്കിൻ, ബക്കറ്റും കപ്പും, ടോർച്ചും ബാറ്ററിയും, പവർ ബാങ്കുകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പുതിയ അടിവസ്ത്രങ്ങൾ, സാരീ, ബെഡ് ഷീറ്റ്, കർട്ടൺ, ബ്ലാങ്കറ്റുകൾ, ചെരുപ്പുകൾ, ടവൽ എന്നിവരും ഗൂഞ്ച് ശേഖരിക്കുന്നുണ്ട്. അരി, ധാന്യം, പഞ്ചസാര തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഗൂഞ്ച് ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഗൂഞ്ച് സാധനങ്ങൾ ശേഖരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ സന്നദ്ധസേവനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ഗൂഞ്ച്.
First published: August 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...