നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സൈബർ പോരാളിയാണോ? ദേശവിരുദ്ധ പ്രവർത്തനത്തിന് എതിരെ സർക്കാ‍‍‍രിന് നിങ്ങളെ വേണം

  സൈബർ പോരാളിയാണോ? ദേശവിരുദ്ധ പ്രവർത്തനത്തിന് എതിരെ സർക്കാ‍‍‍രിന് നിങ്ങളെ വേണം

  പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല വീഡിയോകൾ, ബലാത്സംഗം, ഭീകരവാദം എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്താനും സ‍ർക്കാരിന് റിപ്പോ‍ർട്ട് ചെയ്യാനും പൗരന്മാർക്ക് സന്നദ്ധപ്രവർത്തകരായി പങ്കെടുക്കാമെന്നാണ് വിവരം

  Representative Image

  Representative Image

  • Share this:
   ദേശവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സർക്കാ‍‍‍ർ സൈബർ വോളന്റിയർമാരെ തിരയുന്നതായി റിപ്പോ‍‍ർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം സെൽ ആണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.  പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല വീഡിയോകൾ, ബലാത്സംഗം, ഭീകരവാദം എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്താനും സ‍ർക്കാരിന് റിപ്പോ‍ർട്ട് ചെയ്യാനും പൗരന്മാർക്ക് സന്നദ്ധപ്രവർത്തകരായി പങ്കെടുക്കാമെന്നാണ് വിവരം. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

   Also Read-ഏഷ്യയിൽ കൊറോണ വ്യാപനം കുറയാൻ കാരണം ഈ പ്രോട്ടീനിന്റെ സാന്നിധ്യമെന്ന് പഠനം

   ജമ്മു കശ്മീർ, ത്രിപുര എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ച ശേഷം പിന്നീട് മറ്റ് സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. അതേസമയം സന്നദ്ധപ്രവർത്തകർക്ക് സൈബർ വോളന്റിയർമാരായി പ്രവർത്തിക്കാൻ അവരുടെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും.

   Also Read-Google Banned Words | നിങ്ങൾ തെറി പറയുമോ? ഗൂഗിൾ നിരോധിച്ച തെറികളുടെ ഫുൾ ലിസ്റ്റിതാ

   പേര്, പിതാവിന്റെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഇതിനായി നൽകേണ്ടതുണ്ട്. ദേശീയ വിരുദ്ധ ഉള്ളടക്കമോ പ്രവർത്തനമോ എന്താണെന്നതിനെക്കുറിച്ച് വ്യക്തമായതും നിയമപരമായതുമായ ചട്ടക്കൂട് സർക്കാ‍ർ ഇതുവരെ തയ്യാറാക്കിയിട്ടില്ല. കൂടാതെ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെടുന്നവരെ തടവിലാക്കാനോ ജയിലിലടയ്ക്കാനോ നിയമവിരുദ്ധ പ്രവർത്തന (പ്രൊവിഷൻസ്) ആക്റ്റ് (യുഎപിഎ) പ്രകാരമുള്ള വ്യവസ്ഥകൾ ബാധകമാണ്.

   Also Read-ഓൺലൈൻ പണത്തട്ടിപ്പിന് ഇരയായി അരവിന്ദ് കെജ്രിവാളിന്‍റെ മകൾ; നഷ്ടമായത് 34000 രൂപ

   സൈബർ ക്രൈം വോളന്റിയർ ആയി രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ പദ്ധതി ഏതെങ്കിലും വാണിജ്യ നേട്ടത്തിനായി ഉപയോഗിക്കാൻ കഴിയില്ലെന്നും സംഘടന സംബന്ധിച്ച് പരസ്യമായ പ്രസ്താവന നൽകാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സൈബർ സുരക്ഷ അഭിഭാഷകരും പ്രവർത്തകരും സർക്കാരിന്റെ മാനദണ്ഡങ്ങളിൽ ഇപ്പോഴും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.

   ഒന്നാമതായി സർക്കാർ ദേശീയ വിരുദ്ധ ഉള്ളടക്കത്തിനോ പ്രവർത്തനത്തിനോ നിയമപരമായ നിർവചനം നൽകിയിട്ടില്ല. ഇതിനുപുറമെ, രജിസ്ട്രേഷൻ പോർട്ടലിലെ മാർഗനിർദ്ദേശ പ്രകാരം സന്നദ്ധപ്രവർത്തകർ ഏൽപ്പിച്ച അല്ലെങ്കിൽ നിർവഹിച്ച ചുമതലയുടെ രഹസ്യസ്വഭാവം കർശനമായും കാത്തുസൂക്ഷിക്കണം. സൈബർ വൊളണ്ടിയർ പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുന്ന സാഹചര്യത്തിൽ, സന്നദ്ധപ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം സ്റ്റേറ്റ് നോഡൽ ഓഫീസർമാർക്കുണ്ടെന്ന് സൈബർ ക്രൈം ഡിവിഷൻ നോട്ടീസിൽ പറയുന്നു.

   Also Read-കണ്ണ് നനഞ്ഞ് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗുലാം നബി ആസാദിന് രാജ്യസഭയിൽ യാത്രയയപ്പ്

   സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയ “ദുർബലരായ” വിഭാഗങ്ങളിൽ സൈബർ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് പൗരന്മാർക്ക് സൈബർ ബോധവൽക്കരണ പ്രമോട്ടർമാരായും രജിസ്റ്റർ ചെയ്യാം.

   ദേശീയ വിരുദ്ധ ഉള്ളടക്കത്തെയോ പ്രവർത്തനത്തെയോ എങ്ങനെ നിർവചിക്കും? ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ എന്ത് നടപടിയെടുക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി  അയച്ച ഇമെയിലിന് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
   Published by:Chandrakanth viswanath
   First published:
   )}