• HOME
  • »
  • NEWS
  • »
  • india
  • »
  • 747 വെബ്സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി കേന്ദ്രം; നടപടി രാജ്യതാൽപര്യത്തിനെതിരായി പ്രവർത്തിച്ചതിന്

747 വെബ്സൈറ്റുകളും 94 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി കേന്ദ്രം; നടപടി രാജ്യതാൽപര്യത്തിനെതിരായി പ്രവർത്തിച്ചതിന്

ഇൻഫർമേഷൻ ടെക്നോളജി നിയമം 2000 സെക്ഷൻ 69 എ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

  • Share this:
    ന്യൂഡൽഹി: രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ 2021-22ൽ മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ.

    94 യൂട്യൂബ് ചാനലുകൾക്കും 19 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും 747 യു ആർ എല്ലുകൾക്കും എതിരെ മന്ത്രാലയം നടപടിയെടുത്തതായും അവയെ ബ്ലോക്ക് ചെയ്തതായും രാജ്യ സഭയിലെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

    Also Read- ചരിത്രവിജയം! ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി

    ഇൻഫർമേഷൻ ടെക്നോളജി നിയമം 2000 സെക്ഷൻ 69 എ പ്രകാരമാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

    വ്യാജവാർത്തകൾ പ്രചരിപ്പിച്ചും ഇന്റർനെറ്റിൽ വ്യാജ പ്രചരണം നടത്തിയും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെ പ്രവർത്തിക്കുന്ന ഏജൻസികൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

    Also Read- Aadhaar | എന്താണ് ഭുവൻ ആധാർ പോർട്ടൽ? തൊട്ടടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്തുന്നതെങ്ങനെ?



    English Summary: The government of India banned 747 websites, 94 YouTube channels, and 19 social media accounts during the year 2021-22 for working against the interests of the country, Union Minister for Information and Broadcasting Anurag Thakur said on Thursday. Responding to a question in Rajya Sabha, Thakur said the ministry has acted against 94 YouTube channels, 19 social media accounts and 747 URLs and got them blocked. These actions have been taken under Section 69A of the Information Technology Act 2000, the minister said.
    Published by:Rajesh V
    First published: