• HOME
  • »
  • NEWS
  • »
  • india
  • »
  • സർക്കാർ സ്ഥാപനങ്ങൾക്ക് RTI അപേക്ഷ നിരസിക്കാനാകില്ല; സ്കൂൾ പ്രിൻസിപ്പലിന് 25000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷണർ

സർക്കാർ സ്ഥാപനങ്ങൾക്ക് RTI അപേക്ഷ നിരസിക്കാനാകില്ല; സ്കൂൾ പ്രിൻസിപ്പലിന് 25000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷണർ

വിവരാവകാശ അപേക്ഷ സ്വീകരിക്കാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിസമ്മതിച്ചാൽ, വിവരാവകാശ നിയമത്തിലെ സെക്ഷൻ 18 പ്രകാരം വിവരാവകാശ അപേക്ഷകന് ആദ്യ അപ്പീലിന് പോകുന്നതിനുപകരം കമ്മീഷനിൽ നേരിട്ട് പരാതി നൽകാം

  • Share this:
    സ്തുതി ത്രിപാഠി

    പൊതുജനങ്ങളുടെ വിവരാവകാശ അപേക്ഷകൾ (RTI Applications) സ്വീകരിക്കാതിരിക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയില്ലെന്ന് മധ്യപ്രദേശ് (Madhya Pradesh) സംസ്ഥാന വിവരാവകാശ കമ്മീഷണർ രാഹുൽ സിംഗ്. ഒരു അപേക്ഷകൻ തപാൽ വഴി അയച്ച വിവരാവകാശ അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് 25000 രൂപ പിഴ ചുമത്തിയ ഉത്തരവിലാണ് വിവരാവകാശ കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്.

    വിവരാവകാശ അപേക്ഷകൾ സ്വീകരിക്കാതിരുന്നാൽ വിവരങ്ങൾ പങ്കുവെക്കേണ്ടതില്ലെന്നും വിവരങ്ങൾ നിഷേധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നുമാണ് സർക്കാർ ഉദ്യോഗസ്ഥർ കരുതുന്നതെന്നും, രാഹുൽ സിംഗ് ഉത്തരവിൽ പറഞ്ഞു. സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഇത്തരം തന്ത്രങ്ങൾ അവസാനിപ്പിക്കുന്നതിനായി, വിവരാവകാശ അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് 25000 രൂപ പിഴയും വിധിച്ചു.

    സത്‌ന ജില്ലയിലെ ഖരംസേദയിലുള്ള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ രാംനിവാസ് കുശ്‌വാഹയിൽ നിന്നാണ് പിഴ ഈടാക്കിയത്. മുന്നാലാൽ പട്ടേൽ എന്ന വ്യക്തി രജിസ്റ്റേർഡ് തപാൽ വഴി അയച്ച വിവരാവകാശ അപേക്ഷ സ്വീകരിക്കാനാണ് പ്രിൻസിപ്പൽ വിസമ്മതിച്ചത്. തുടർന്ന് പട്ടേൽ, കുശ്‌വാഹയ്‌ക്കെതിരെ ആദ്യം സത്‌ന ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അതിനുശേഷം കുശ്‌വാഹ തന്റെ വിവരാവകാശം നിഷേധിച്ചുവെന്ന പരാതിയുമായി പട്ടേൽ എംപി സംസ്ഥാന വിവരാവകാശ കമ്മീഷനിൽ പരാതി നൽകി.

    വിവരാവകാശ അപേക്ഷ സ്വീകരിക്കാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിസമ്മതിച്ചാൽ, വിവരാവകാശ നിയമത്തിലെ സെക്ഷൻ 18 പ്രകാരം വിവരാവകാശ അപേക്ഷകന് ആദ്യ അപ്പീലിന് പോകുന്നതിനുപകരം കമ്മീഷനിൽ നേരിട്ട് പരാതി നൽകാമെന്ന് രാഹുൽ സിംഗ് ഉത്തരവിൽ വ്യക്തമാക്കി. വാദം കേൾക്കുന്നതിനിടെ, പ്രിൻസിപ്പൽ പോസ്റ്റ് സ്വീകരിക്കാൻ വിസമ്മതിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ ആരാണ് തപാൽ നിരസിച്ചതെന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ കേസിന്റെ തുടർ അന്വേഷണത്തിൽ പ്രിൻസിപ്പലിനെതിരെ മതിയായ തെളിവുകൾ കണ്ടെത്തി. വിവരാവകാശ അപേക്ഷകൾ സ്വീകരിക്കാതിരിക്കാൻ സർക്കാർ ഓഫീസുകളിലെ പല ഉദ്യോഗസ്ഥരും ഈ രീതി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു.

    അനുകൂലമായ തെളിവുകൾ നൽകാൻ സാധിക്കാതെ വന്നതോടെ രാഹുൽ സിംഗ് പ്രിൻസിപ്പലിന് 25000 രൂപ പിഴ ചുമത്തി. വിവരാവകാശ നിയമത്തിലെ സെക്ഷൻ 6 പ്രകാരം എല്ലാ പൗരന്മാർക്കും വിവരാവകാശ അപേക്ഷകൾ ഫയൽ ചെയ്യാൻ അവകാശമുണ്ടെന്നും രാഹുൽ സിംഗ് വിധിന്യായത്തിൽ പറഞ്ഞു.

    സർക്കാർ ഉദ്യോഗസ്ഥരെ പൊതുജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടത്തി വരികയാണെന്നും രാഹുൽ സിംഗ് കൂട്ടിച്ചേർത്തു. മുമ്പും ഇത്തരത്തിൽ പല കേസുകളിലും വിവരാവകാശ അപേക്ഷ നിരസിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെവിവരാവകാശ കമ്മീഷണർ രാഹുൽ സിംഗ് പിഴ ചുമത്തിയിട്ടുണ്ട്.
    Published by:Anuraj GR
    First published: