• HOME
  • »
  • NEWS
  • »
  • india
  • »
  • GOVERNMENT CONSIDERING REDUCING THE GAP BETWEEN COVISHIELD DOSES

കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കേന്ദ്രം കുറച്ചേക്കും

45 വയസ്സിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് കോവിഷീല്‍ഡ് ഡോസിന്റെ ഇടവേള കുറക്കുമെന്ന് കേന്ദ്ര കോവിഡ് വാക്സിനേഷന്‍ പാനല്‍ ചെയര്‍മാനായ ഡോ എന്‍കെ അറോറ പറഞ്ഞിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡല്‍ഹി:കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കും.ഇമ്യൂണൈസേഷന്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഉന്നതസര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു. 45 വയസ്സിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് കോവിഷീല്‍ഡ് ഡോസിന്റെ ഇടവേള കുറക്കുമെന്ന് കേന്ദ്ര കോവിഡ് വാക്സിനേഷന്‍ പാനല്‍ ചെയര്‍മാനായ ഡോ എന്‍കെ അറോറ പറഞ്ഞിരുന്നു. വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞാല്‍ നാലുമുതല്‍ ആറാഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുക്കാം എന്നായിരുന്നു ആദ്യത്തെ മാഗനിര്‍ദേശം. പിന്നീടത് 45 ദിവസം എന്നാക്കി മാറ്റി. ഇപ്പോള്‍ 84 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

    Also Read- വീടുകള്‍ സുരക്ഷിതമല്ല: 35 ശതമാനത്തോളം ആളുകള്‍ക്കും കോവിഡ് ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് ആരോഗ്യ വകുപ്പിന്റെ പഠനം

    കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം കുത്തിവയ്പ്പിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയിയെ അറിയിച്ചിരുന്നു.
    വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി,
    അതിനിടെ രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് കണ്ണൂര്‍ സ്വദേശിയുടെ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

    Also Read- News 18 Exclusive | കേരളത്തെ പുകഴ്ത്തിയവർ എവിടെ? സ്ഥിതിഗതികൾ രൂക്ഷമായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ

    രണ്ട് ഡോസ് കൊവാക്‌സിന്‍ എടുത്തതിനാല്‍ സൗദിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സ്വദേശിയാണ് കോടതിയെ സമീപിച്ചത്.രാജ്യത്ത് രണ്ടു ഡോസ് വാകിസിനെടുക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളുമാണ് പൂര്‍ത്തിയായിരിക്കുന്നത്. മൂന്നാം ഡോസിന്റെ കാര്യത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ കഴിയും.അനുമതിക്കായി ഹര്‍ജിക്കാരന്‍ കാത്തിരിയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

    വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം:അധ്യാപക ദിനത്തിന് മുമ്പായി എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണം

    അധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം 2 കോടി അധിക വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അധ്യാപകരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പരാമവധി അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂള്‍ അടഞ്ഞുകിടക്കുകയാണ്.പ്രദേശിക അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം പരിശോധിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.

    ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനം നേരിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ 10,12 ക്ലാസുകള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടക്കുകയായിരുന്നു.തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
    Published by:Jayashankar AV
    First published:
    )}