• HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്ത് ഓരോ ദിവസവും ജീവനൊടുക്കുന്നത് പതിനഞ്ചോളം കർഷകർ; കണക്കുകള്‍ പുറത്ത്

രാജ്യത്ത് ഓരോ ദിവസവും ജീവനൊടുക്കുന്നത് പതിനഞ്ചോളം കർഷകർ; കണക്കുകള്‍ പുറത്ത്

2017 നും 2021 നും ഇടയില്‍ കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരുന്ന 53,000 പേര്‍ ജീവനൊടുക്കി

  • Share this:
    ന്യൂഡൽഹി: രാജ്യത്ത് 2021ല്‍ പ്രതിദിനം 15ഓളം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഇത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം ആത്മഹത്യകളുടെ 7 ശതമാനം വരും. 2017 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന് കണക്കാണ് 2021ലേതെന്നും സർക്കാരിന്റെഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

    രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം ആത്മഹത്യകളില്‍ 6.6 ശതമാനവും കാര്‍ഷിക മേഖലയില്‍ പ്രവർത്തിച്ചിരുന്നവരായിരുന്നുവെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (NCRB) '2021 ലെ അപകട മരണങ്ങളും ആത്മഹത്യകളും' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

    Also Read-Digital Census | രാജ്യത്ത് ഡിജിറ്റൽ സെൻസസ് ഉടൻ യാഥാർത്ഥ്യമായേക്കും; സൂചനയുമായി കേന്ദ്രം

    2021-ല്‍ കാര്‍ഷികമേഖലയിൽ ഉൾപ്പെട്ട10,881 പേര്‍ (5,318 കര്‍ഷകര്‍/ 5,563 കര്‍ഷകത്തൊഴിലാളികളും) ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് മൊത്തം ആത്മഹത്യ ചെയ്തവരില്‍ (1,64,033) 6.6% വരും. 5,318 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 5,107 പേര്‍ പുരുഷന്മാരും 211 പേര്‍ സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.



    5,318 കര്‍ഷകരില്‍, 4,806 പേര്‍ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലോ കര്‍ഷക ത്തൊഴിലാളികളുടെ സഹായമില്ലാതെയോ കൃഷി ചെയ്യുന്നവരും, 512 പേര്‍ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യുന്നവരോഭൂരഹിതരായ കര്‍ഷകത്തൊഴിലാളികളോആണ്.

    അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കര്‍ഷക ആത്മഹത്യ
    2017 നും 2021 നും ഇടയില്‍ കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരുന്ന 53,000 പേര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 28,600 (55%) പേര്‍ കര്‍ഷകരായിരുന്നു. 2017 ന് ശേഷം ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2021ലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.



    2021-ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. കുറഞ്ഞത് 4,064 കര്‍ഷക ആത്മഹത്യയാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,640 പേര്‍ കര്‍ഷകരാണ്. ഇതില്‍ കുറഞ്ഞത് 2,429 കര്‍ഷകരെങ്കിലും കര്‍ഷകത്തൊഴിലാളികളുടെ സഹായത്തോടു കൂടിയോ അല്ലാതെയോ തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്തവരാണ്‌. ബാക്കിയുള്ള 211 പേര്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ്.

    Also Read-EXCLUSIVE | മരുന്ന് കമ്പനികൾ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണം; WHO ഇടപെടലിന് ശേഷം കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

    1,170 കര്‍ഷകര്‍ ഉള്‍പ്പെടെ 2,169 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയാണ് മഹാരാഷ്ട്രയ്ക്ക് പിന്നില്‍. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കാര്‍ഷിക മേഖലയിലെ മൊത്തം ആത്മഹത്യയുടെ 80 ശതമാനവും കര്‍ഷക ആത്മഹത്യയുടെ 85 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



    അതേസമയം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ആത്മഹത്യകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമെ ഗോവ, ഗുജറാത്ത്, മിസോറാം എന്നിവിടങ്ങളിലും കര്‍ഷക ആത്മഹത്യാ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: