പ്രണയിക്കുമ്പോൾ തൻറെ പങ്കാളികൾക്കു വേണ്ടി ഏതറ്റം വരെയും പോകും. എന്തു ചെയ്യാനും തയ്യാറാവും. അതിനു ഒരു ഉദാഹരണമാണ് ഗുജറാത്തിലെ സർക്കാർ ഉദ്യോഗസ്ഥയായ യുവതി. കാമുകന് വേണ്ടി വ്യാജ ഹാൾ ടിക്കറ്റുണ്ടാക്കി യൂണിവേഴ്സിറ്റി പരീക്ഷ എഴുതുകയായിരുന്നു. അവധി ആഘോഷിക്കാൻ ഉത്തരാഖണ്ഡിൽ പോയ സമയത്താണ്, സർക്കാർ ഉദ്യോഗസ്ഥയായ യുവതി കാമുകനു വേണ്ടി പരീക്ഷയെഴുതാൻ തയ്യാറായത്. ഗുജറാത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.
പക്ഷേ, ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. പരീക്ഷാ അധികൃതർ യുവതിയെ പിടികൂടി. അവരുടെ കൈയിൽനിന്നും വ്യാജ ഹാൾടിക്കറ്റ് പിടിച്ചെടുത്തു. ഇവരുടെ കാമുകനെയും കണ്ടെത്തിയിട്ടുണ്ട്. സർവകലാശാല അധികൃതർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചാൽ, യുവതിക്ക് തന്റെ സർക്കാർ ജോലി നഷ്ടമാവും. അവരുടെ ഡിഗ്രി സർടിഫിക്കറ്റ് റദ്ദാവുകയും ചെയ്യും. കാമുകനാവട്ടെ, അടുത്ത മൂന്ന് വർഷം പരീക്ഷ എഴുതാൻ കഴിയാതാവും.
Also read-ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ വരാനാകില്ലെന്ന് സെർബിയ നിയമം കൊണ്ടു വരുന്നതെന്തുകൊണ്ട്?
ഇവിടെയുള്ള വീർ നർമദ് സർവകലാശാലയുടെ ബികോം അവസാന വർഷ പരീക്ഷയിലാണ് കമുകന് വേണ്ടി യുവതി പരീക്ഷ എഴുതാൻ ശ്രമിച്ചത്. കാമുകന്റെ ഹാൾ ടിക്കറ്റിലുള്ള ഫോട്ടോയും പേരുവിവരവും മാറ്റിയാണ് യുവതി പരീക്ഷ എഴുതിയത്. അധികൃതർക്കാർക്കും സംശയം തോന്നിയിരുന്നില്ല. കാര്യങ്ങൾ സുഗമമായി നടക്കുന്നതിനിടയിലാണ് പ്രശ്നം ഉടലെടുത്തത്.
ഒരു വിദ്യാര്‍ത്ഥിക്ക് തോന്നിയ സംശയമാണ് പ്രശ്നങ്ങൾക്ക് കാരണം. തുടര്‍ന്ന് സൂപ്പര്‍ വൈസര്‍ എത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് യുവതി കുടുങ്ങിയത്. സ്വന്തം വീട്ടുകാര്‍ അറിയാതെയായിരുന്നു യുവതി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ എത്തിയത്. തുടര്‍ന്ന്, ഇക്കാര്യം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സര്‍വകലാശാലാ സമിതി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്ന്, അന്വേഷണ സമിതി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചു. സിന്‍ഡിക്കേറ്റ് യോഗം ഈ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.