• HOME
  • »
  • NEWS
  • »
  • india
  • »
  • വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

വാഹനങ്ങളുടെ ഫിറ്റ്നസ്, പെര്‍മിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനമിറക്കി

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ കാലാവധിയുണ്ടാവും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റു രേഖകള്‍ എന്നിവയും സെപ്റ്റംബര്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ്, ദേശിയപാതാ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.

    Also Read- ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: RCCക്കെതിരെ കുടുംബം; വിശദീകരണം തേടി വനിതാ കമ്മീഷന്‍

    കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ രേഖകള്‍ക്കാണ് കാലയളവ് നീട്ടിക്കിട്ടുക. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടുപോവണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട അധികൃതര്‍ ഇതനുസരിച്ചു വേണം നടപടികള്‍ സ്വീകരിക്കാന്‍.

    Also Read=- ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തിൽ അതി ക്രൂരമായി; നാടിനെ നടുക്കി ഏലംകുളത്തെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം

    2020 മാർച്ച് 30, ജൂൺ 9 , ആഗസ്റ്റ് 24, ഡിസംബർ 27, 2021 മാർച്ച് 26 തീയതികളിൽ മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, 1988, സെൻട്രൽ മോട്ടോർ എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

    രാജ്യത്ത് 67,208 പുതിയ കോവിഡ് കേസുകൾ; 2,330 മരണം

    ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പുതിയ കോവിഡ് കേസുകളും 2,330 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ 1,03,570 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,97,00,313 ആയി. ആകെ മരണം 3,81,903. ഇതുവരെ 2,84,91,670 പേരാണ് രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണം 8,26,740 ആണ്. രാജ്യത്ത് ഇതുവരെ 26,55,19,251 പേർക്കാണ് കോവിഡ് വാക്സിനേഷൻ നൽകിയത്. ഇന്നലെ 19,31,249 സാംപിളുകൾ പരിശോധിച്ചു. ജൂൺ 16 വരെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 38,52,38,220 ആണ്.

    Also Read- മലപ്പുറം കൊലപാതകം പ്രണയം നിരസിച്ചതിനെ തുടർന്ന്; പെൺകുട്ടിയുടെ അച്ഛൻ്റെ കടയ്ക്ക് തീ ഇട്ടതും പ്രതി വിനീഷെന്ന് പൊലീസ്

    English Summary: Union government on Thursday extended the validity of motor vehicle documents like driving licence , registration certificate and permits till September 30, 2021, in view of the ongoing COVID-19 pandemic. The Ministry of Road Transport and Highways (MoRTH) said it has advised the enforcement authorities that the validity of fitness, permit (all types), licence, registration or any other concerned document(s) may be treated to be valid till September 30, 2021.
    Published by:Rajesh V
    First published: