നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പഞ്ചാബിലെയും ഹരിയാനയിലെയും ടോൾപ്ലാസ പൂട്ടിയിട്ട് എട്ടു മാസം; കേന്ദ്ര സർക്കാരിന് നഷ്ടം 2000 കോടിയിലധികം

  പഞ്ചാബിലെയും ഹരിയാനയിലെയും ടോൾപ്ലാസ പൂട്ടിയിട്ട് എട്ടു മാസം; കേന്ദ്ര സർക്കാരിന് നഷ്ടം 2000 കോടിയിലധികം

  പ്രതിദിനം അഞ്ച് കോടിയിലധികം രൂപയാണ് നഷ്ടമാവുന്നത്

  പ്രതിദിനം അഞ്ച് കോടിയിലധികം രൂപയുടെ നഷ്‌ടം

  പ്രതിദിനം അഞ്ച് കോടിയിലധികം രൂപയുടെ നഷ്‌ടം

  • Share this:
   അമൻ ശർമ്മ

   ചണ്ഡീ​ഗഢ്: ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്ക് ദേശീയപാത 44 ലൂടെ സഞ്ചരിക്കാൻ ടോൾ ഫീസായി 300 രൂപയോളം ചെലവ് വരും. എന്നാൽ കർഷക സമരങ്ങൾ ശക്തമായതോടെ കഴിഞ്ഞ എട്ട് മാസത്തോളമായി ടോൾ പ്ലാസയിലൂടെ യാത്രക്കാർ സൗജന്യമായാണ് കടന്നു പോകുന്നത്.

   ടോൾ പ്ലാസകൾ അടച്ചതോടെ കേന്ദ്രത്തിന് വരുമാനനഷ്ടം വർദ്ധിച്ചുവരികയാണെന്നും ഇതുവരെ 2,000 കോടിയോളം നഷ്ടമുണ്ടായെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ന്യൂസ്18 നോട് പറഞ്ഞു. പഞ്ചാബിലെയും ഹരിയാനയിലെയും 50 ഓളം ടോൾ പ്ലാസകൾ കഴിഞ്ഞ ആറ് മുതൽ എട്ട് മാസം വരെയായി അടഞ്ഞു കിടക്കുന്നു. പ്രതിദിനം അഞ്ച് കോടിയിലധികം രൂപയാണ് നഷ്ടമാവുന്നത്. ഒറ്റയടിക്ക് ഇത്രയധികം ടോൾ പ്ലാസകൾ അടച്ചിടുന്ന ആദ്യ സംഭവമാണിതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

   തങ്ങൾ ജനങ്ങളെ വേദനിപ്പിക്കുന്നില്ലെന്നും ഇന്ധനവില 100 രൂപ കടന്ന സാഹചര്യത്തിൽ ടോൾ പ്ലാസയിലൂടെ സൗജന്യ യാത്ര സാധ്യമാക്കിയതിന് അവർ തങ്ങളോടാണ് നന്ദി പറയേണ്ടതെന്നും ദേശീയപാത 44ലെ പാനിപറ്റ് ടോൾ പ്ലാസ കേന്ദ്രീകരിച്ച് സമരം ചെയ്യുന്ന കർഷകനായ സത്നം സിങ് പറഞ്ഞു. പൊതുജനങ്ങൾ ആർക്കും ഇക്കാര്യത്തിൽ പരാതിയില്ല. കഴിഞ്ഞ എട്ട് മാസമായി ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിനെയാണ് തങ്ങൾ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   മാർച്ച് 16 വരെ ടോൾ പ്ലാസകൾ അടച്ചത് കാരണം പഞ്ചാബിൽ 487 കോടി രൂപയും ഹരിയാനയിൽ 326 കോടി രൂപയും നഷ്ടമുണ്ടായതായി കേന്ദ്ര റോഡ് ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞിരുന്നു.

   കർഷക സമരം “രാഷ്ട്രീയ താൽപ്പര്യത്തോടെ നടക്കുന്നത്”, ആയതിനാൽ ടോൾ പ്ലാസകൾ അടച്ചതുമൂലം നഷ്ടം നേരിടുന്ന ടോൾ ഓപ്പറേറ്റർമാർക്ക് ആനുകൂല്യം നേടാമെന്ന് ജൂലൈ രണ്ടിന് നാഷണൽ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കരാറനുസരിച്ച് ടോൾ പ്ലാസകൾ അടച്ചിട്ടിരുന്ന കാലയളവിലെ ടോൾ കരാർ കാലാവധി അവസാനിച്ച ശേഷവും പിരിച്ചെടുക്കാനാവുമെന്നാണ് ഇതിനർത്ഥം.

   ടോൾ പ്ലാസകളിലെ പിരിവ് പുനഃസ്ഥാപിക്കണമെന്ന് പഞ്ചാബ്, ഹരിയാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കിയിട്ടില്ല. കർഷകരെ നീക്കം ചെയ്യാനുള്ള ഇത്തരം നീക്കങ്ങൾ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സംസ്ഥാനങ്ങൾ പറയുന്നത്. കർഷകരുടെ നിയമവിരുദ്ധ പ്രവർത്തനത്തിന് രണ്ട് സംസ്ഥാനങ്ങളും പൂർണമായും കീഴടങ്ങിയെന്ന് മറ്റൊരു മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.   ഹരിയാനയിലെയും പഞ്ചാബിലെയും ടോൾ പ്ലാസകളിൽ സമരം ചെയ്യുന്ന കർഷകരാണ് ഇപ്പോൾ ക്യാംപ് ചെയ്യുന്നത്. ഇതോടെ ഇവിടങ്ങളിൽ ടോൾ പിരിക്കലും രാജ്യത്തുടനീളം നടപ്പാക്കിയ ഫാസ്റ്റ്ടാ​ഗ് സംവിധാനവും നടപ്പാക്കാൻ സാധിച്ചിട്ടില്ല. അതേസമയം, വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് രണ്ട് ലെയ്നുകൾ ഒഴിച്ചിട്ടാണ് കർഷകർ വഴിയൊരുക്കുന്നത്.

   ലക്ഷക്കണക്കിന് രൂപയാണ് പൊതുജനങ്ങൾ ലാഭിച്ചതെന്ന് ചണ്ഡീ​ഗഡ് ടോൾ പ്ലാസയിൽ സമരം ചെയ്യുന്ന കർഷകനായ ജുപിന്ദർ പറഞ്ഞു. നിങ്ങൾക്ക് ഞങ്ങൾക്കൊപ്പം ചായ കുടിക്കാം. വേണമെങ്കിൽ ഞങ്ങളുടെ ലാങ്കറിൽ നിന്ന് സൗജന്യ ഭക്ഷണവും കഴിക്കാം. ഞങ്ങളുടെ പോരാട്ടത്തെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ നിന്നും മനസ്സിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

   “ഞങ്ങൾ ഈ ടോൾ പ്ലാസ നവംബർ 26ന് അടച്ചു” എന്ന് ഒരു കാർ ലെയ്നിന്റെ മധ്യത്തിലിരിക്കുന്ന ഒരു കൂട്ടം കർഷകർ പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പതാകകളുള്ള ചില കാറുകൾ സമീപത്ത് പാർക്ക് ചെയ്തിട്ടുണ്ട്. കർഷകർ ഇവിടെ ടെന്റടിച്ച് കസേരകൾ, ഫാനുകൾ, കൂളറുകൾ, പാചക സാമ​ഗ്രികൾ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. രാകേഷ് ടികായത് ഉൾപ്പെടെയുള്ള പ്രമുഖ കർഷക നേതാക്കളുടെ ‌‌ചിത്രങ്ങളടങ്ങിയ പോസ്റ്ററും ഇവിടെ പതിച്ചിട്ടുണ്ട്.

   ചൂടിൽ നിന്ന് രക്ഷനേടാനായി കർഷകർ പഞ്ചാബിലെ ചില ടോൾ പ്ലാസകളിൽ കോൺക്രീറ്റ് ഘടനകൾ നിർമ്മിച്ചതായും സൂചനയുണ്ട്. ജൂലൈ 19ന് പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിക്കുമ്പോൾ സിം​ഗു അതിർത്തിയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്ന് പാനിപറ്റ് ടോൾ പ്ലാസയിൽ സമരം ചെയ്യുന്ന കർഷകർ പറഞ്ഞു. അതേസമയം, സമരം നടക്കുന്നത് ദേശീയ പാതകളിൽ ആയതിനാൽ കേന്ദ്രസർക്കാരിന് മാത്രമാണ് കർഷക സമരത്തിലൂടെ നഷ്ടമുണ്ടാകുന്നതെന്നും സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകുന്നില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറയുന്നു.
   Published by:user_57
   First published:
   )}