രാജ്യത്തെ ടോൾ പ്ലാസകൾക്ക് (Toll Plazas) പകരം പുതിയ സംവിധാനം നടപ്പിലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനിയിൽ ഉണ്ടെന്ന് ഗതാഗത മന്ത്രി (Transport minister) നിതിൻ ഗഡ്കരി (Nitin Gadkari) പറഞ്ഞു. ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ( long queues) അവസാനിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിനായി പുതിയ സാങ്കേതിക വിദ്യകൾ പരിശോധിച്ച് വരികയാണെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ടോൾ പ്ലാസകൾ ഗതാഗതക്കുരുക്കുകൾ പോലുള്ള നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാനുള്ള മാർഗങ്ങളാണ് സർക്കാർ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ, 60 കിലോമീറ്റർ ചുറ്റളവിലുള്ള ടോൾ പ്ലാസകളെക്കുറിച്ചുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനം തിരഞ്ഞെടുക്കുന്നതിനായി സർക്കാർ, ഇപ്പോൾ രണ്ട് ഓപ്ഷനുകളുടെ സാധ്യതകളാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഓപ്ഷൻ സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം കൊണ്ടു വരിക എന്നതാണ്. ഇതിൽ വാഹനങ്ങളിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ നേരിട്ട് കുറയ്ക്കുകയായിരിക്കും ചെയ്യുക. മറ്റൊരു ഓപ്ഷൻ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചുള്ള സംവിധാനമാണ്.
Also Read-'തെരഞ്ഞെടുപ്പ് വാഗ്ദാനം ' ഗുജറാത്ത് ബൂത്തിലേക്ക് പോകുന്നതിനു മുമ്പ് ചർച്ചയാകുന്ന ഹർജി"ഏത് സാങ്കേതികവിദ്യയാണ് തിരഞ്ഞെടുക്കേണ്ടത് എന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്റെ കാഴ്ചപ്പാടിൽ, നമ്പർ പ്ലേറ്റ് സാങ്കേതിക വിദ്യയാണ് നടപ്പിലാക്കുന്നതെങ്കിൽ ടോൾ പ്ലാസകൾ ഉണ്ടാകില്ല, പകരം കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഒരു നൂതന ഡിജിറ്റൽ സംവിധാനം ആയിരിക്കും ഉണ്ടാവുക. പുതിയ സംവിധാനം വരുന്നതോടെ ടോൾ പ്ലാസകളിലെ ക്യൂ അവസാനിക്കും ജനങ്ങൾക്ക് ഇത് വലിയ ആശ്വാസം നൽകും " മന്ത്രി പറഞ്ഞു.
എന്നാൽ, ഇതിനായി പാർലമെന്റിൽ ഒരു ബിൽ കൊണ്ടുവരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു, കാരണം ടോൾ അടയ്ക്കാത്തവരിൽ നിന്നും പിഴ ഈടാക്കാനുള്ള ഒരു നിയമവും ഇപ്പോൾ നിലവിൽ ഇല്ല. ടോൾ പിരിവിനായി ഏറ്റവും മികച്ച സാങ്കേതിക വിദ്യ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ, ഇതിനായി പാർലമെന്റിൽ സുപ്രധാന നിയമനിർമ്മാണം കൊണ്ടുവരുമെന്നും ഗഡ്കരി പറഞ്ഞു.
Also Read-Bengal SSC Scam | അധ്യാപക നിയമന അഴിമതി: പാർത്ഥ ചാറ്റർജിയും അർപ്പിതയും ഓഗസ്റ്റ് 5 വരെ ഇ.ഡി. കസ്റ്റഡിയിൽരാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഗതാഗത പ്രശ്നങ്ങളിൽ നിന്നും മുക്തിനേടുന്നതിന് പുതിയ സംവിധാനം കൊണ്ടുവരേണ്ടത് വളരെ പ്രധാനമാണ്. ആറ് മാസത്തിനുള്ളിൽ ടോൾ പിരിവിനുള്ള പുതിയ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുള്ള നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും വാഹനനിർമ്മാതാവിനെ സംബന്ധിച്ച് പുതിയ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണെന്നും ഗഡ്കരി പറഞ്ഞു. മാത്രമല്ല പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് ടോൾ പിരിക്കാൻ കഴിയുന്ന ഒരു കമ്പ്യൂട്ടറൈസ്ഡ് സംവിധാനവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടോൾ നൽകേണ്ട ഹൈവേകളിൽ കാർ ഓടിക്കുമ്പോൾ ആ കൃത്യ സമയത്തിന് ഒരാൾ ടോൾ നൽകേണ്ടിവരുമെന്നും അത്രയും ടോൾ മാത്രമേ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളിൽ സാങ്കേതികവിദ്യ തിരഞ്ഞെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ടോൾ പ്ലാസകളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്ടാഗ് നിലവിൽ വന്നതിന് ശേഷം ഒറ്റ ദിവസം 120 കോടി രൂപ എന്ന നിലയിൽ ടോൾ വരുമാനം ഗണ്യമായി ഉയർന്നതായും ഗഡ്കരി അറിയിച്ചു. ഇതുവരെ, 5.56 കോടി ഫാസ്ടാഗുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.