നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'രണ്ടു കുട്ടികളിൽ കൂടുതലുള്ളവരെ ശിക്ഷിക്കണം: മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശവും നൽകരുത്'; വിവാദ പരാമർശവുമായി ബാബാ രാംദേവ്

  'രണ്ടു കുട്ടികളിൽ കൂടുതലുള്ളവരെ ശിക്ഷിക്കണം: മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശവും നൽകരുത്'; വിവാദ പരാമർശവുമായി ബാബാ രാംദേവ്

  പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ജെഎൻയുവിലെ മുതിർന്ന വിദ്യാർഥികൾക്ക് സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തിയാൽ മതിയെന്നും രാംദേവ്

  News 18

  News 18

  • Share this:
   ന്യൂഡൽഹി: രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ ശിക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രിക്കുന്നതിന് ഒരു നിയമം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

   രണ്ട് കുട്ടികളിൽ കൂടുതലുളളവരുടെ വോട്ടവകാശം എടുത്തുകളയണമെന്നും മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നൽകരുതെന്നും രാംദേവ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമർശം.

   also read:കുട്ട നിറയെ വെട്ടുക്കിളിയുമായി എംഎൽഎ നിയമസഭയിലേക്ക്; സർക്കാർ ശ്രദ്ധ നേടാൻ വേറിട്ട പ്രതിഷേധം

   ജെഎൻയുവിലെ പ്രതിഷേധങ്ങളെയും രാംദേവ് വിമർശിച്ചു. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ ജെഎൻയുവിലെ മുതിർന്ന വിദ്യാർഥികൾക്ക് സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തിയാൽ മതിയെന്നാണ് രാംദേവ് പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച രാംദേവ് പ്രതിഷേധങ്ങളെ വിമർശിച്ചു.

   പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചില രാഷ്ട്രീയ പാർട്ടികളും വിദേശ ശക്തികളും വര്‍ഗീയ ശക്തികളും പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
   First published:
   )}