ജയ്പുർ: പൂർണ നഗ്നയായി നടുറോഡിൽ ബഹളം വെച്ചതിന് സർക്കാർ ആശുപത്രിയിലെ നഴ്സിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിലെ ജവഹർലാൽ നെഹ്‌റു (ജെഎൽഎൻ) മാർഗിലാണ് 36കാരിയായ യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത്.
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓക്സിലറി നഴ്‌സ് മിഡ്‌വൈഫായി (എഎൻഎം) നിയമിച്ചെങ്കിലും അജ്മീർ ജില്ലയിലെ ബീവറിലേക്കും ജയ്പൂർ ജില്ലയിലെ ഡുഡുവിലേക്കും സ്ഥലംമാറ്റിയിരുന്നു. ഇതിൽ പരസ്യമായി പ്രതിഷേധിച്ച യുവതിയെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ തന്നെ അപമാനിച്ചെന്ന് കാട്ടി യുവതി ഭർതൃസഹോദരനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതാണ് യുവതി പൂർണ നഗ്നയായി നടുറോഡിൽ ബഹളംവെക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.
Also Read- ബസിൽ യാത്രക്കാരിയുടെ സീറ്റിൽ യുവാവ് മൂത്രമൊഴിച്ചു; സംഭവം കർണാടക ട്രാൻസ്പോർട്ട് ബസിൽ
അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. നടുറോഡിൽ യുവതി വിവസ്ത്രയായി ബഹളംവെച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി. പിന്നീട് വനിതാ പൊലീസുകാരെ എത്തിച്ചാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. സിആർപിസി സെക്ഷൻ 151 പ്രകാരം സമാധാന ലംഘനത്തിന് യുവതിയെ അറസ്റ്റ് ചെയ്യുകയും ജയ്പൂർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.