നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Breaking| മെയ്, ജൂൺ മാസങ്ങളിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; പ്രയോജനം 80 കോടി ഗുണഭോക്താക്കൾക്ക്

  Breaking| മെയ്, ജൂൺ മാസങ്ങളിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ; പ്രയോജനം 80 കോടി ഗുണഭോക്താക്കൾക്ക്

  സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവിടുക. 

  News18 Malayalam

  News18 Malayalam

  • Share this:
   ന്യൂഡൽഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക. മെയ്, ജബൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും. ഏകദേശം 80 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

   കഴിഞ്ഞ വർഷവും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തിരുന്നു. രാജ്യത്തെ പാവപ്പെട്ടവരോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമർപ്പണത്തിന് തെളിവാണ് തീരുമാനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യം കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവർക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവിടുക.

   പ്രതിദിന കോവിഡ് കേസുകള്‍ 3.32 ലക്ഷം; 24 മണിക്കൂറിനിടെ മരണം 2263

   രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേര്‍ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണ്.

   Also Read- വാക്സിന്റെ പ്രവർത്തനം അവിശ്വസനീയം, കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടം ശരിയായ ദിശയിൽ

   ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണസംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളാണുള്ളത്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേര്‍ ഇതുവരെ വാക്‌സിനേഷന്‍ സ്വീകരിച്ചു.

   English Summary: Government of India to provide to free food grains under PM Garib Kalyan Ann Yojana for May and June 2021. 5 kg free food grains to be provided to the poor for the month of May and June 2021. Around 80 crore beneficiaries to get free food grains. In line with Prime Minister Narendra Modi’s commitment to the poor, Government of India has decided to provide free food-grains to 80 crore beneficiaries, on the same pattern as last year’s PM Garib Kalyan Yojana. Government of India would spend more than Rs 26,000 crore on this initiative.
   Published by:Rajesh V
   First published: