HOME » NEWS » India » GOVERNMENT OF MADHYA PRADESH HAS INTRODUCED A FOUR MONTH SPECIAL CURRICULUM FOR STUDENTS WHO ARE LAGGING BEHIND IN THEIR STUDIES JK

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തെ പ്രത്യേക പാഠ്യപദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക

News18 Malayalam | news18-malayalam
Updated: July 19, 2021, 2:16 PM IST
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തെ പ്രത്യേക പാഠ്യപദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍
News18 Malayalam
  • Share this:
സ്വന്തമായി സ്മാ‍ർട്ട്ഫോണില്ലാത്ത മാതാപിതാക്കൾ പോലും കോവിഡ് മഹാമാരിയെ തുട‍ർന്ന് മക്കളുടെ ഓൺലൈൻ ക്ലാസുകൾക്കായി സ്മാ‍ർട്ട്ഫോൺ വാങ്ങി. എന്നാൽ ഈ ഓൺലൈൻ ക്ലാസുകൾ എത്രത്തോളം ഫലപ്രദമാണ്? പല കുട്ടികൾക്കും ക്ലാസുകളിൽ നേരിട്ട് പോകുന്നതുപോലെ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കാര്യങ്ങൾ ​ഗ്രഹിക്കാൻ കഴിയുന്നില്ല.

മഹാമാരിയും അതിനെ തുട‍ർന്നുള്ള സ്കൂൾ അടച്ചുപൂട്ടലുമൊക്കെ കാരണം കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ പഠന കാര്യത്തിൽ വലിയ മാന്ദ്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന് ശേഷം മധ്യപ്രദേശ് സ‍ർക്കാരിന്റെ രാജ്യശിക്ഷ കേന്ദ്രത്തിന്റെ കണ്ടെത്തലുകളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ്. ഇതിനെ തുട‍ർന്ന് വിദ്യാ‍ർത്ഥികൾക്കായി ഒരു പ്രത്യേക കോഴ്സ് തന്നെയാണ് സ‍ർക്കാ‍ർ തയ്യാറാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക. ഇത് പ്രകാരമുള്ള അടിസ്ഥാന പഠന മൊഡ്യൂൾ നാല് മാസത്തേയ്ക്കാണ് തയ്യാറാക്കിയിരിക്കുന്നത്. അതുവഴി വിദ്യാർത്ഥികളെ ഉയ‍ർന്ന ഗ്രേഡിലേക്ക് ഉയർത്തുക എന്നതാണ് സ‌‍‍ർക്കാരിന്റെ ലക്ഷ്യം. എല്ലാ ക്ലാസുകൾക്കും ഈ കോഴ്സ് ലഭ്യമാണ്.

Also Read-ഊഞ്ഞാലിൽ നിന്ന്  6,300 അടി താഴ്ച്ചയിലേയ്ക്ക് വീണു; രണ്ട് യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം

കോവിഡിനെ തുട‍ർന്ന് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായതോടെ സംസ്ഥാന സർക്കാർ കോഴ്‌സ് മെറ്റീരിയലുകൾ ഓൺലൈനിലും ടിവി, റേഡിയോ പ്രക്ഷേപണങ്ങളിലും ലഭ്യമാക്കിയിരുന്നു. എന്നിരുന്നാലും, വ്യക്തിഗത അധ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ അപര്യാപ്തമാണ്. 2021 ജനുവരിയിൽ ഒരു അസിം പ്രേംജി ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ വിദ്യാർത്ഥികളുടെ മുൻ ക്ലാസുകളിൽ അവരുടെ അടിസ്ഥാന കഴിവുകൾ വിലയിരുത്തിയിരുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 92 ശതമാനം കുട്ടികളും പഠനത്തിൽ പ്രത്യേകിച്ച് ഭാഷാ പഠനത്തിൽ പിന്നോക്കം പോയിട്ടുണ്ടെന്നും വ്യക്തമാക്കി. ഗണിതശാസ്ത്രത്തിൽ ‌‌‌‌‌പല വിദ്യാ‍ർത്ഥികളും 82% പിന്നാക്കം പോയെന്നും ഈ പഠന റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു.

16,067 സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളാണ് ഫൗണ്ടേഷന്റെ പഠനത്തിൽ ഉൾപ്പെട്ടത്. മധ്യപ്രദേശിലെ 1,767 വിദ്യാ‍ർത്ഥികളും സർവ്വേയിൽ പങ്കെടുത്തു. ഈ കണ്ടെത്തലുകൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇത് പിന്നീട് വിവിധ സംസ്ഥാനങ്ങളുമായി പങ്കിട്ടു.

എട്ടാം ക്ലാസ് വരെ സംസ്ഥാനത്തെ 80 ലക്ഷം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളിൽ സ്‌കൂൾ അടച്ചുപൂട്ടലിന്റെ ഫലം എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന മറ്റ് ശാസ്ത്രീയ പഠനമൊന്നും നടന്നിട്ടില്ലെന്ന് രാജ്യശിക്ഷാ കേന്ദ്ര (ആർ‌എസ്‌കെ) ഡെപ്യൂട്ടി ഡയറക്ടർ അശോക് പ്രതീക് പറയുന്നു. ഇതിനെ തുട‍ർന്നാണ് ബ്രിഡ്ജ് കോഴ്‌സിനുള്ള ആശയം നടപ്പിലാക്കാൻ തീരുമാനിച്ചത്. മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സംഘടനയായ ആർ‌എസ്‌കെയ്ക്ക് കീഴിലാണ് പ്രാഥമിക വിദ്യാഭ്യാസം, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ, ശിക്ഷാ മിഷൻ, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നിവയുള്ളത്.

Also Read-COVID 19 | കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് യുകെ; ഇനി മാസ്ക് നിർബന്ധമില്ല, എല്ലാം തുറക്കാം

എട്ടാം ക്ലാസ് വരെ 80 ലക്ഷം സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളിൽ 98 ശതമാനം പേ‍ർക്കും പാഠപുസ്തകങ്ങൾ ലഭിച്ചപ്പോൾ ലോക്ക്ഡൗൺ സമയത്ത് 30.9 ശതമാനം പേർക്ക് മാത്രമാണ് വാട്ട്‌സ്ആപ്പ് വഴി നോട്ടുകളും മറ്റും ലഭിച്ചതെന്നും ആർ‌എസ്‌കെയുടെ വിലയിരുത്തൽ വ്യക്തമാക്കുന്നു.

ഇത്തരം വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാൻ സർക്കാർ മൊഹല്ല ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവ പ്രായോഗിക വെല്ലുവിളികൾ നേരിട്ടു. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് ഗതാഗതം പോലും നിർത്തിവച്ചതിനാൽ യാത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് അലിരാജ്പൂർ ജില്ലയിലെ ഒരു മിഡിൽ സ്‌കൂൾ അധ്യാപിക പ്രീതി ദാവർ ചൂണ്ടിക്കാട്ടുന്നു. “പലപ്പോഴും വിദ്യാർത്ഥികളുടെ വീട്ടിൽ മൊഹല്ല ക്ലാസുകൾ നടത്തുമ്പോൾ, കുടുംബാം​ഗങ്ങൾക്ക് അസൗ‌കര്യങ്ങൾ നേരിടാറുണ്ടെന്നും ക്ലാസ്സുകൾ വരാന്തയിലേക്കും മറ്റും മാറ്റേണ്ടി വരുമെന്നും ചുറ്റുപാടും വളരെയധികം കാര്യങ്ങൾ നടക്കുന്നതിനാൽ കുട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും” അധ്യാപക‍ർ പറയുന്നു.

അസം, ബീഹാർ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി 2020 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ യുണിസെഫ് നടത്തിയ പഠനത്തിൽ മധ്യപ്രദേശ് പ്രത്യേകിച്ചും ഓൺലൈൻ ക്ലാസുകളിൽ പിന്നിലാണെന്ന് കണ്ടെത്തി. എം‌പിയിലെ 60% സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ വിദൂര പഠന സാമഗ്രികളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് പഠനത്തിൽ കണ്ടെത്തി. മറ്റ് സംസ്ഥാനങ്ങളിലെ ശരാശരിയേക്കാൾ 40% കൂടുതലാണ് ഇത്. കൂടാതെ, മധ്യപ്രദേശിലെ രക്ഷിതാക്കളിൽ 40% പേരും ഇന്റർനെറ്റ് റീചാർജ് തുക നൽകാൻ പാടുപെട്ടിരുന്നു. 28% പേർ മൊബൈൽ ഫോണുകളും മറ്റും വാങ്ങാൻ ബുദ്ധിമുട്ട് നേരിട്ടു. 24% പേർക്ക് നെറ്റ്‌വർക്ക് കണക്റ്റിവിറ്റി മോശമായിരുന്നു എന്നും റിപ്പോർട്ടു ചെയ്‌തു.

യുണിസെഫ് സ‍ർവ്വേയോട് പ്രതികരിച്ച 57 ശതമാനം രക്ഷിതാക്കളും പറഞ്ഞത് സ്കൂളുകൾ വീണ്ടും തുറക്കണമെന്നാണ്. 30% രക്ഷിതാക്കൾ പാഠപുസ്തകങ്ങൾ ആവശ്യപ്പെട്ടതായും 28% പേ‍ർ ഉപകരണങ്ങൾ ആവശ്യപ്പെട്ടതായും പഠനത്തിൽ പറയുന്നു. പാഠപുസ്തകങ്ങൾ, വർക്ക്‌ഷീറ്റുകൾ, ഉച്ചഭക്ഷണം എന്നിവ മധ്യപ്രദേശിൽ ഉറപ്പുവരുത്തണമെന്നും വീട്ടിലേക്കുള്ള വിളികളും അധ്യാപകരുടെ സന്ദർശനങ്ങളും സുഗമമാക്കണമെന്നും പഠനം ശുപാർശ ചെയ്തു.

Also Read-അലമാരയിൽ സൂക്ഷിച്ച 2 ലക്ഷം രൂപ എലി തിന്നു; സമ്പാദ്യം മുഴുവൻ നഷ്ടമായെന്ന് പച്ചക്കറി വിൽപനക്കാരൻ

ഓഗസ്റ്റ് 1 ന് ആരംഭിക്കുന്ന പുതിയ പഠന മൊഡ്യൂൾ പ്ലാൻ അനുസരിച്ച്, ആദ്യ പാദമായ ‘പ്രയാസ്’ പ്രകാരം രസകരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പൂ‍ർത്തീകരിക്കാൻ വർക്ക്‌ഷീറ്റുകൾ നൽകും. ഇതിന് പിന്നാലെ ‘ദക്ഷത ഉന്നയൻ’ എന്ന പാദത്തിലൂടെ വിദ്യാർത്ഥികൾ എത്രത്തോളം പിന്നോക്കം പോയി എന്നതിനെ അടിസ്ഥാനമാക്കി മുൻ ഗ്രേഡുകളുടെ വിലയിരുത്തലിലൂടെ പാഠ്യ പ്രവ‍ർത്തനങ്ങൾ നൽകും. അവസാന ഘട്ടമായ ‘എൻ -1‘ലൂടെ വിദ്യാർത്ഥികളുടെ അടിസ്ഥാന അറിവുകൾ വീണ്ടും പരിഷ്കരിക്കും.

അധ്യാപകരുടെയും ഉപദേശകരുടെയും ഒരു ശൃംഖല വിദ്യാർത്ഥികളെ ഈ ഘട്ടങ്ങളിൽ നിരീക്ഷിക്കും. സർക്കാർ സ്കൂളുകളിലെ 1.75 ലക്ഷം അധ്യാപകരെ കൂടാതെ, ആർ‌എസ്‌കെ അതിന്റെ ജില്ലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗിൽ (ഡയറ്റ്) ചേർന്ന 3,500 അധ്യാപകരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും. മൊഡ്യൂളിനെക്കുറിച്ച് ഡയറ്റ് അധ്യാപകർക്ക് ഇതിനകം പരിശീലനം ലഭിച്ചതായി ആർ‌എസ്‌കെ ഡയറക്ടർ എസ് ധൻ‌രാജു പറഞ്ഞു.

മികച്ച പദ്ധതികൾ ഉണ്ടായിരുന്നിട്ടും, നഷ്ടപ്പെട്ട ഒരു വർഷത്തെ ക്ലാസുകൾ നികത്താൻ നാല് മാസം മതിയാകില്ലെന്ന് അധികൃതർ സമ്മതിക്കുന്നു. ഇതിന് കുറഞ്ഞത് രണ്ട് വർഷത്തെ സ്‌കൂൾ പഠനമെങ്കിലും എടുക്കുമെന്നും ചില അധ്യാപക‍ർ ചൂണ്ടിക്കാട്ടി.
Published by: Jayesh Krishnan
First published: July 19, 2021, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories