നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hindi Diwas 2021: ഹിന്ദി നഹി മാലും? ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് പുരസ്കാരം

  Hindi Diwas 2021: ഹിന്ദി നഹി മാലും? ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് പുരസ്കാരം

  എല്ലാ വർഷവും സെപ്തംബർ 14നാണ് ഇന്ത്യ ഹിന്ദി ദിവസ് അല്ലെങ്കിൽ ഹിന്ദി ദിനമായി ആചരിച്ച് പോരുന്നത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   എല്ലാ വർഷവും സെപ്തംബർ 14നാണ് ഇന്ത്യ ഹിന്ദി ദിവസ് അല്ലെങ്കിൽ ഹിന്ദി ദിനമായി ആചരിച്ച് പോരുന്നത്. ദേവനാഗിരി ലിപിയിൽ എഴുതുന്ന ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷകളിലൊന്നായി പ്രഖ്യാപിച്ച ഓർമ്മക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. കൂടാതെ, ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആളുകളുടെ താൽപര്യം കൂടുകയും ഹിന്ദിയെ അവഗണിക്കുകയും ചെയ്യുന്ന പ്രവണത തടയുകയും ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നു.

   മഹാത്മാ ഗാന്ധി ഹിന്ദിയെ ആൾക്കൂട്ടത്തിന്റെ ഭാഷ എന്ന് വിശേഷിപ്പിച്ചത് ഏറെ ശ്രദ്ദേയമാണ്. രാഷ്ട്ര പിതാവ് ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയാക്കുന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു.

   ഹിന്ദി ദിവസിന്റെ ചരിത്രം

   1949 സെപ്തംബർ 14 നാണ് ഇന്ത്യയുടെ കോൺസ്റ്റിറ്റ്വന്റ് അസംബ്ലി ദേവനാഗിരി ലിപിയിൽ എഴുതുന്ന ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. എങ്കിലും ഔദ്യോഗികമായി ആദ്യത്തെ ഹിന്ദി ദിവസം ആചരിച്ചത് 1953 സെപ്തംബർ 14 നാണ്. വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യത്തെ ഭരണ പ്രക്രിയകൾ ലഘൂകരിക്കുക എന്നത് കൂടിയായിരുന്നു ഹിന്ദിയെ ഔദ്യോഗിക ഭാഷകളിലൊന്നായി തെരെഞ്ഞെടുത്തതിന് പിന്നിലെ ലക്ഷ്യം. കൂടാതെ, പല എഴുത്തുകാരും, കവികളും, അവകാശപ്രവർത്തകരും ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

   നിലവിൽ ഇന്ത്യയിൽ ഔദ്യോഗിക ഭാഷയായി ഹിന്ദി മാത്രമല്ല നിലവിലുള്ളത്. രാജ്യത്തെ പല ഔദ്യോഗിക ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. രാജ്യത്തെ വിഭിന്ന സംസ്കാരങ്ങളുടെ ഭാഗമായി നിരവധി ഭാഷകൾ സംസാരിക്കുന്ന ആളുകൾ നിൽനിൽക്കുന്ന സാഹചര്യത്തിലാണ് പല ഭാഷകളെ ഔദ്യോഗിക ഭാഷകളായി നിലനിർത്തിയത്.   ഹിന്ദി ദിവസിന്റെ സവിശേഷത

   ഹിന്ദി ഭാഷയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് എല്ലാ വർഷയും ഹിന്ദി ദിവസ് ആചരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ സർക്കാർ ഓഫീസുകളിലും ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തുടനീളെ ഈ ദിവസം വ്യത്യസ്ത സാഹിത്യ, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കപ്പെടാറുണ്ട്. കൂടാതെ, രാജ്ഭാഷാ കീർത്തീ പുരസ്കാരവും, രാജ്ഭാഷാ ഗൗരവ് പുരസ്കാരവും ഈ ദിവസമാണ് നൽകപ്പെടുക. ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കന്നതിലെ തങ്ങളുടെ പങ്കിന് വിവിധ മന്ത്രാലയങ്ങൾക്കും, സർക്കാർ ഡിപ്പാർട്മെന്റുകൾക്കും, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് ഈ പുരസ്കാരം ലഭിക്കുക.

   കൂടാതെ രാജ്യത്തെ നിരവധി സ്കൂളുകളും കോളേജുകളിലും ഈ വിശേഷ ദിവത്തിൽ നിരവധി കലാ, സാംസ്കാരിക പരിപാടികളും, മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ആളുകളിൽ ഹിന്ദിയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് പ്രധാനമായും ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വെച്ച നടത്തപ്പെടുന്ന പരിപാടിയിൽ രാഷ്ട്രപതി ഹിന്ദിക്ക് വേണ്ടി സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കും.

   Summary: Know the history and significance of Hindi Diwas observed nationally on September 14. Government has started offering incentives to institutions promoting Hindi language
   Published by:user_57
   First published:
   )}