ഇഎസ്ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍; 6.5 % ഉണ്ടായിരുന്നത് ഇനി 4 % മാത്രം
ഇഎസ്ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍; 6.5 % ഉണ്ടായിരുന്നത് ഇനി 4 % മാത്രം
സ്ഥാപനങ്ങളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3 .25 ശതമാനമായും ജീവനക്കാരുടെ വിഹിതം 1.75 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചു
esi
Last Updated :
Share this:
ന്യൂഡല്‍ഹി: ഇഎസ്ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 6.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കിയാണ് കുറച്ചത്. സ്ഥാപനങ്ങളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3 .25 ശതമാനമായും ജീവനക്കാരുടെ വിഹിതം 1.75 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി കുറച്ചു. പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വരിക.
ആറു കോടി ജീവനക്കാര്‍ക്കും 12.85 ലക്ഷം സ്ഥാപനങ്ങള്‍ക്കും പുതിയ നിരക്കിന്റെ ആനുകൂല്യം ലഭ്യമാകും. ഇഎസ്ഐ നിരക്ക് കുറച്ചത് തൊഴിലാശികള്ക്ക് ആശ്വാസമേകുന്നതാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് ഇഎസ്ഐ നിരക്ക് കുറച്ചത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തൊഴിലുടമകളുടെ വിഹിതം കുറചച്ചത് സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സഹായമാകുന്നതാണ്.
ഇത് ബിസിനസും മറ്റും ചെയ്യുന്നവര്‍ക്കും സഹായമേകുന്നതാണ്. ഇഎസ്ഐയുടെ തോത് കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മെഡിക്കല്‍, ക്യാഷ്, പ്രസവം, വൈകല്യം, ആശ്രിത ആനുകൂല്യങ്ങള്‍ തുടങ്ങിയവ 1948 ലെ എംപ്ലോയീസ് ഇന്‍ഷുറന്‍സ് ആക്ട്( ഇഎസ്ഐ) ആക്ടിനു കീഴില്‍ വരുന്നവയാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സംഭാവനയുടെ അടിസ്ഥാനത്തിലാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.