• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സർക്കാർ അധ്യാപികയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലൈംഗിക പീഡനം; ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ തെളിവുമായി ഭർത്താവ്

അധ്യാപികയുടെ ഫോണി‍ൽ നിന്നും കുട്ടിയുമായുള്ള ലൈംഗികചിത്രങ്ങളും വീഡിയോകളും സഹിതമുള്ള തെളിവുകള്‍ ഭർത്താവ് പൊലീസിനെ ഏൽപ്പിച്ചു

news18india
Updated: March 23, 2019, 9:35 AM IST
സർക്കാർ അധ്യാപികയിൽ നിന്ന് വിദ്യാർത്ഥികൾക്ക് ലൈംഗിക പീഡനം; ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ തെളിവുമായി ഭർത്താവ്
representation
news18india
Updated: March 23, 2019, 9:35 AM IST
ചെന്നൈ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിച്ച തമിഴ്നാട് സർക്കാർ അധ്യാപിക അറസ്റ്റിൽ. അധ്യാപികയുടെ ഫോണി‍ൽ നിന്നും കുട്ടിയുമായുള്ള ലൈംഗികചിത്രങ്ങളും വീഡിയോകളും സഹിതമുള്ള തെളിവുകള്‍ ഇവരുടെ ഭർത്താവ് തന്നെ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

മുപ്പത് വയസുകാരിയായ നിത്യ എന്ന ഇംഗ്ലീഷ് ടീച്ചറിനെ തമിഴ്നാട് പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കുട്ടി സ്ഥിരമായി ഇവരുടെ വീട്ടിൽ ട്യൂഷന് പോകുമായിരുന്നു. ഈ സമയങ്ങളിലാണ് അധ്യാപികയായ യുവതി കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയങ്ങളിൽ അധ്യാപിക തന്നെ ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും ഇതിന് തെളിവായി മൊബൈലിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപികയുടെ ഭർത്താവാണ് തെളിവുകൾ പൊലീസിനെ ഏൽപ്പിച്ചത്.

Also read: അഞ്ച് മണിക്കൂർ നീണ്ട ലൈംഗിക ബന്ധം; ഒടുവിൽ യുവതിക്ക് ദാരുണാന്ത്യം

വീഡിയോ മൊബൈലിൽ നിന്നും കണ്ടെത്തിയത് മുതൽ അധ്യാപികയും ഭർത്താവും തമ്മിൽ വീട്ടുവഴക്കുകൾ സ്ഥിരമായിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഭർത്താവിന്റെ താക്കീതുകൾ അവഗണിച്ച് യുവതി കുട്ടിയുമായുള്ള ലൈംഗിക ബന്ധം തുടരുകയായിരുന്നു. ഇതേ തുടർന്നാണ് ഭർത്താവ് ഇവർക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറുടെ ഓഫീസിൽ ബന്ധപ്പെട്ടത്. ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത മറ്റ് വിദ്യാർഥികളെയും ഇവർ പീഡിപ്പിച്ചതായി സംശയമുള്ളതായി പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലും സമാനമായ ആരോപണം അധ്യാപികക്കെതിരെ ഉയർന്നിരുന്നു. അന്വേഷണത്തിന് ഒടുവിൽ അധ്യാപികയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവർക്കെതിരെ ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: March 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...