• HOME
  • »
  • NEWS
  • »
  • india
  • »
  • Free Cricket Coaching | കുട്ടികൾക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനം നൽകി സർക്കാർ സ്‌കൂൾ അദ്ധ്യാപിക

Free Cricket Coaching | കുട്ടികൾക്ക് സൗജന്യ ക്രിക്കറ്റ് പരിശീലനം നൽകി സർക്കാർ സ്‌കൂൾ അദ്ധ്യാപിക

നേരത്തെ, നാഗ്പൂര്‍ നഗരത്തിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ടവര്‍ക്കും അനാഥരായ കുട്ടികള്‍ക്കും മാഹി ക്രിക്കറ്റ് അക്കാദമി സൗജന്യ പരിശീലനം നല്‍കിയിരുന്നു.

  • Last Updated :
  • Share this:
    കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജമ്മു കശ്മീരിലെ (Jammu and Kashmir) ഉധംപൂര്‍ ജില്ലയില്‍ (Udhampur District) സൗജന്യ ക്രിക്കറ്റ് കോച്ചിംഗ് (Free Cricket Coaching) നല്‍കുകയാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപിക പൂജ ശര്‍മ്മ.

    ''ഈ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തു കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ചെറുപ്പം മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് ദേശീയ തലത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. അതിനാല്‍ ഈ കുട്ടികള്‍ ദേശീയ തലത്തില്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' ശര്‍മ്മ പറയുന്നു.

    ''ലോക്ക്ഡൗണ്‍ സമയത്ത് ഞാന്‍ എന്റെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ക്രിക്കറ്റ് കളിക്കാന്‍ കൊണ്ടുപോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളും എന്റെ കൂടെ വന്ന് ക്രിക്കറ്റ് പരിശീലിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് അവിടെ അധികം സൗകര്യമില്ല. അതിനാല്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് സൗജന്യ കോച്ചിംഗ് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. അതിലൂടെ അവര്‍ക്ക് ദേശീയ ടീമിനായി തയ്യാറെടുക്കാം'', ടീച്ചര്‍ പറഞ്ഞു.

    സ്‌കൂള്‍ അധികൃതര്‍തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ പരിശീലനത്തിനായി അവര്‍ സ്ഥലം നല്‍കുന്നുണ്ടെന്നും ടീച്ചര്‍ പറഞ്ഞു. സൗജന്യ ക്രിക്കറ്റ് പരിശീലനം ലഭിച്ചതിലുള്ള സന്തോഷവും ആവേശവും കുട്ടികളും പങ്കുവെയ്ക്കുന്നു.''ഞങ്ങള്‍ ക്രിക്കറ്റ് പരിശീലിക്കാന്‍ എല്ലാ ദിവസവും ഇവിടെ വരാറുണ്ട്. പൂജ ടീച്ചര്‍ ഞങ്ങളെ നന്നായി പരിശീലിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്'', നവ്യ എന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു.

    ''ഏകദേശം 10-12 വിദ്യാര്‍ത്ഥികള്‍ എന്റെ സ്‌കൂളില്‍ നിന്ന് ഇവിടെ പരിശീലനത്തിനായി വരുന്നുണ്ട്. ടീച്ചര്‍ അവരുടെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് ഞങ്ങളെ പരിശീലിപ്പിക്കാന്‍ വരുന്നത്'', രാശു എന്ന വിദ്യാര്‍ത്ഥി പറയുന്നു. ''എനിക്ക് ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമാണ്, അതുകൊണ്ടാണ് ഞാന്‍ ഇവിടെ കളിക്കാന്‍ വരുന്നത്. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയാണ് പൂജാ മാഡം. 25 ഓളം പെണ്‍കുട്ടികളും 15 ആണ്‍കുട്ടികളും അവരുടെ കീഴില്‍ പരിശീലിക്കുന്നു. ഇവിടെ നിന്ന് സരളാ ദേവി എന്ന കുട്ടി ദേശീയ തലത്തില്‍ കളിച്ചിട്ടുണ്ട്. ഭാവിയില്‍ രാജ്യത്തിനായി കളിക്കാന്‍ കഴിയുമെന്നതാണ് ഞങ്ങളുടെ പ്രതീക്ഷ'', മറ്റൊരു വിദ്യാര്‍ത്ഥിനിയായ സ്നേഹ പറഞ്ഞു.

    നേരത്തെ, നാഗ്പൂര്‍ നഗരത്തിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ടവര്‍ക്കും അനാഥരായ കുട്ടികള്‍ക്കും മാഹി ക്രിക്കറ്റ് അക്കാദമി സൗജന്യ പരിശീലനം നല്‍കിയിരുന്നു. ക്രിക്കറ്റില്‍ ഒരു നല്ല ഭാവി കെട്ടിപ്പടുക്കാന്‍ താല്‍പ്പര്യമുള്ള നിരവധി കുട്ടികളുണ്ട്, പക്ഷേ അവശ്യ സൗകര്യങ്ങളുടെ അഭാവം കാരണം അവര്‍ക്ക് സ്വകാര്യ ക്ലബ്ബുകളില്‍ പ്രവേശനം നേടാന്‍ കഴിയുന്നില്ല. ഈ സാഹചര്യംപരിഗണിച്ചായിരുന്നു അത്തരം കുട്ടികളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി മാഹി ക്രിക്കറ്റ് അക്കാദമി മുന്‍കൈയെടുത്തത്.
    Published by:Jayashankar AV
    First published: