നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വീരമൃത്യു വരിച്ച സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകള്‍ നല്‍കും

  ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വീരമൃത്യു വരിച്ച സൈനികരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പേരുകള്‍ നല്‍കും

  വീരമൃത്യു വരിച്ചവരുടെ പേരുകള്‍ നല്‍കാന്‍ സാധിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിവിഷണല്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു

  Image by Shutterstock/ Representational

  Image by Shutterstock/ Representational

  • Share this:
   ശ്രീനഗര്‍: ജമ്മു കാശ്മീരിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സിആര്‍പിഎഫ് ജവാന്‍മാര്‍ എന്നിവരുടെ പേരുകള്‍ നല്‍കും. ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കത്വവ, സാംബ, റമ്പാന്‍, കിഷ്ത്വാര്‍, ഉധംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഡിവിഷണല്‍ കമ്മീഷണര്‍ കത്ത് അയച്ചു.

   വീരമൃത്യു വരിച്ചവരുടെ പേരുകള്‍ നല്‍കാന്‍ സാധിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിവിഷണല്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ജമ്മു കാശ്മീര്‍സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ജില്ലാതലത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി.

   നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ 17 സ്‌കൂളുകളുടെ പേരുകള്‍ ഇത്തരത്തില്‍ മാറ്റിയിരുന്നു.

   പെഗസസ് ഫോണ്‍ ചോര്‍ത്തല്‍: വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആരോപണം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി

   പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആരോപണം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി. റിപ്പോര്‍ട്ടുകളുടെ ആധികാരികത, പ്രഥമദൃഷ്ട്യാ കേസ് എന്നിവയുണ്ടെങ്കില്‍ അന്വേഷത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

   എന്നാല്‍ ടെലഗ്രാഫ്, ഐ.ടി നിയമങ്ങള്‍ പ്രകാരം അധികൃതര്‍ക്ക് പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. 2019ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നല്‍കിയില്ലെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

   2019 ല്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വാട്‌സ്ആപ്പ് കാലിഫോര്‍ണിയയിലെ കോടതിയെ സമീപിച്ചിരുന്നെന്നും ഇപ്പോള്‍ മാത്രമാണ് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നതെന്നും മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

   ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്രത്തിന് നല്‍കാന്‍ എല്ലാ ഹര്‍ജിക്കാരോടും കോടതി ആവശ്യപ്പെട്ടു . അടുത്ത ചൊപ്പാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കും.

   ജോണ്‍ ബ്രിട്ടാസ് എം.പിക്ക് വേണ്ടി അഡ്വക്കേറ്റ് മീനാക്ഷി അറോറയാണ് ഹാജരായത്. 2019ന് ശേഷം രണ്ട് വര്‍ഷം ഉറങ്ങുകയായിരുന്നില്ലെന്നും
   ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് 2019 നവംബറില്‍ പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നിരുന്നുവെന്നും അറോറ വാദിച്ചു.

   നിയമവിരുദ്ധ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നാണ് ഐ.ടി. മന്ത്രി മറുപടി നല്‍കിയതെന്നും ജോണ്‍ ബ്രിട്ടാസ് എം.പിക്കുവേണ്ടി അറോറ വാദിച്ചു.
   Published by:Jayesh Krishnan
   First published:
   )}