• HOME
 • »
 • NEWS
 • »
 • india
 • »
 • Telecom Towers | 500 ദിവസം കൊണ്ട് 25,000 ടെലികോം ടവറുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം; ചെലവ് 26,000 കോടി

Telecom Towers | 500 ദിവസം കൊണ്ട് 25,000 ടെലികോം ടവറുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം; ചെലവ് 26,000 കോടി

5ജി സേവനങ്ങളിലൂടെ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുമെന്നും ഡിജിറ്റല്‍ വിപ്ലവം അതിവേഗം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍

 • Last Updated :
 • Share this:
  അടുത്ത 500 ദിവസത്തിനുള്ളില്‍ രാജ്യത്ത് 25,000 ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ സ്ഥാപിക്കുന്നതിന് 26,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് . ഇന്ത്യ 5ജി (5G) സേവനങ്ങള്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നീക്കം. 5ജി സേവനങ്ങളിലൂടെ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുമെന്നും ഡിജിറ്റല്‍ വിപ്ലവം അതിവേഗം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് (ബിബിഎന്‍എല്‍) ആണ് ടവറുകള്‍ വിന്യസിക്കുയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബര്‍ 3 ന് സമാപിച്ച സംസ്ഥാന ഐടി മന്ത്രിമാരുടെ ഡിജിറ്റല്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ഗതി ശക്തിഎന്ന പദ്ധതിയെ സ്വീകരിച്ചതിന് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അഭിനന്ദിക്കുന്നതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

  Also Read-Jio 5G| റിലയൻസ് ജിയോ ട്രൂ 5G സർവീസുകൾ രാജ്യത്ത് അവതരിപ്പിച്ചു; സെക്കന്റില്‍ 1GB വേഗതയിൽ അണ്‍ലിമിറ്റഡ് ഡാറ്റ

  അടിസ്ഥാന സൗകര്യത്തിനുള്ള പദ്ധതികളുടെ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനുമായി 16 മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഗതി ശക്തി. ഇതിനായി സംസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ബിസിനസ് സൗഹൃദ നയങ്ങള്‍ ഉണ്ടാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

  സബ്കാ സാത്ത്, സബ്കാ വികാസ് എന്നിവ ഊന്നിപ്പറഞ്ഞ മന്ത്രി, ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിയെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനും ആത്മനിര്‍ഭര്‍ ഭാരതിന്റെയും (സ്വാശ്രയ ഇന്ത്യ) സ്വപ്നങ്ങളും ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയും സാക്ഷാത്കരിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളുയെും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്ക് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു.

  മൂന്ന് ദിനം നീണ്ട സമ്മേളനത്തിന്റെ ആദ്യ ദിവസം ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളുടെ മുന്‍ഗണനാ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. രണ്ടാം ദിവസം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (ങലശഥേ) ഐടി നിയമങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ്, ഡാറ്റ ഗവേണന്‍സ്, ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി & ഡിജിറ്റല്‍ പേയ്‌മെന്റ്, മൈ സ്‌കീം, മേരി പെഹ്ചാന്‍ എന്നിവയില്‍ മൂന്ന് സെഷനുകള്‍ സംഘടിപ്പിച്ചു.

  Also Read-5G | എന്താണ് 5ജി? സവിശേഷതകൾ എന്തെല്ലാം? എങ്ങനെയൊക്കെ ഉപയോ​ഗപ്പെടുത്താനാകും?

  അവസാന ദിവസം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, നഗരങ്ങളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിക്കുന്നതിനും പൊതു സേവനങ്ങളിലെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനുമുള്ള പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു.

  ഒക്ടോബര്‍ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 5ജി സേവനത്തിന്റെ പ്രഖ്യാപനം നടത്തിയത്. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു 5 ജി ലോഞ്ചിങ്.

  തെരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിക്കുന്ന 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ പോയത്.
  Published by:Jayesh Krishnan
  First published: