HOME » NEWS » India » GOVERNMENT WILL GIVE THREE EGG FOR ONE KILOGRAM PLASTIC JJ

ഒരു കിലോ പ്ലാസ്റ്റിക് നൽകിയാൽ മൂന്നു മുട്ട ലഭിക്കും

നിലവിൽ സംഭാവനയായാണ് പദ്ധതിക്കായുള്ള മുട്ട ലഭിക്കുന്നത്. മുട്ടയ്ക്ക് ക്ഷാമം നേരിട്ടാൽ കളക്ടറുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ആലോചന.

News18 Malayalam | news18
Updated: November 6, 2019, 10:40 PM IST
ഒരു കിലോ പ്ലാസ്റ്റിക് നൽകിയാൽ മൂന്നു മുട്ട ലഭിക്കും
നിലവിൽ സംഭാവനയായാണ് പദ്ധതിക്കായുള്ള മുട്ട ലഭിക്കുന്നത്. മുട്ടയ്ക്ക് ക്ഷാമം നേരിട്ടാൽ കളക്ടറുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ആലോചന.
  • News18
  • Last Updated: November 6, 2019, 10:40 PM IST
  • Share this:
തെലങ്കാന: വായുമലീനികരണം മൂലം ഡൽഹിയിലെ ജനങ്ങൾ നട്ടം തിരിയുമ്പോഴാണ് മലിനീകരണം കുറയ്ക്കാൻ എന്ത് ചെയ്യാമെന്നതിനെക്കുറിച്ച് തെലങ്കാന ജില്ലാ ഭരണകൂടം ചിന്തിച്ചത്. പ്ലാസ്റ്റിക് കത്തിച്ചാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനായുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്. അതിനായി വേറിട്ട പദ്ധതിയാണ് ജില്ലാ ഭരണകൂടം ആവിഷ്കരിച്ചത്. രണ്ട് കിലോ പ്ലാസ്റ്റിക് കൊണ്ടുവന്നാൽ പകരം ആറുമുട്ട കിട്ടും. ഒരു കിലോ പ്ലാസ്റ്റിക് കൈമാറിയാൽ മൂന്ന് മുട്ട.

ജില്ലയിലെ പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിഞ്ഞുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് കാമറെഡ്ഢി ജില്ലാ കളക്ടർ സത്യനാരായണയുടെ തലയിൽ ഈ ആശയമുദിച്ചത്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ പദ്ധതിയിലൂടെ ജില്ലാഭരണകൂടം ശേഖരിക്കുന്നത്. പദ്ധതിക്ക് മേൽനോട്ടം വഹിക്കാൻ പഞ്ചായത്ത്, കോർപറേഷൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾ, സാമൂഹ്യപ്രവർത്തകർ, വ്യാപാരസ്ഥാപനങ്ങൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി സമിതിയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്.

നിലവിൽ സംഭാവനയായാണ് പദ്ധതിക്കായുള്ള മുട്ട ലഭിക്കുന്നത്. മുട്ടയ്ക്ക് ക്ഷാമം നേരിട്ടാൽ കളക്ടറുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് ആലോചന. പ്ലാസ്റ്റിക് സഞ്ചികൾ, ബാഗുകൾ, കുപ്പികൾ അങ്ങിനെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൽ നൽകിയാൽ ആർക്കും പകരം മുട്ട കിട്ടും. നേരത്തെ മുലുഗു ജില്ലാ കളക്ടർ നാരായണ റെഡ്ഢിയും സമാനമായ രീതിയിൽ പ്ലാസ്റ്റിക് ശേഖരിച്ചിരുന്നു. അന്ന് നൽകിയത് ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി ആയിരുന്നു എന്ന് മാത്രം. എന്തായാലും പദ്ധതിക്ക് നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കളക്ഷൻ പോയിന്റുകളിൽ എന്തായാലും മുട്ടയ്ക്കായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
First published: November 6, 2019, 10:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories