HOME » NEWS » India » GOVERNOR ARIF MOHMMED KHAN STARTS TO READ MANU S PILLAIS BOOKS PRP TV

ഗവർണർ മറന്നില്ല, മനു എസ് പിള്ളയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി

ഇന്ത്യയിലെ ആദ്യ മസ്ജിദായ കൊടുങ്ങല്ലൂർ ചേരമൻ ജുംഅ മസ്ജിദിന്‍റെ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യവേ ദ് കോർട്ടെസൻ, ദ മഹാത്മ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഉപയോഗിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: November 23, 2019, 9:16 PM IST
ഗവർണർ മറന്നില്ല, മനു എസ് പിള്ളയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി
മനു എസ് പിള്ള ഗവർണറിൽ നിന്ന് മലയാളി ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങുന്നു
  • News18
  • Last Updated: November 23, 2019, 9:16 PM IST
  • Share this:
ഗവർണർ വാക്കു പാലിച്ചു. മനു എസ് പിള്ളയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. ന്യൂസ് 18 കേരളം സംഘടിപ്പിച്ച മലയാളി ഓഫ് ദി ഇയർ അവാർഡ് ദാന ചടങ്ങിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനു എസ് പിള്ളയെ കണ്ടുമുട്ടുന്നത്. സാഹിത്യ വിഭാഗത്തിലെ അവാർഡ് ജേതാവായിരുന്നു മനു.

പ്രസംഗത്തിനിടയിൽ മനുവിനെ പോലൊരു യുവചരിത്രകാരനെ ഇതുവരെ അറിയാതെ പോയതിലുള്ള ഖേദം ഗവർണർ തുറന്നു പ്രകടിപ്പിച്ചു. “എന്‍റെ അറിവില്ലായ്മയായിരിക്കും കാരണം,” സദസിന്‍റെ പൊട്ടിച്ചിരിക്കിടയിൽ ഗവർണർ ഹൃദയം തുറന്നു. “ഈ ചെറിയ പ്രായത്തിനുള്ളിൽ ഇത്രയും ചരിത്രപുസ്തകങ്ങൾ രചിച്ച മിടുക്കനെ അറിയാതെ പോയല്ലോ… സാരമില്ല, ഇനിയുമുണ്ട് സമയം, ഞാൻ വായിക്കും, ഉറപ്പ്…”

അത് വെറും വാക്കായിരുന്നില്ല. രാജ്ഭവനിൽ തിരിച്ചെത്തിയ ഉടൻ അദ്ദേഹം അന്വേഷിച്ചത് മനു എസ് പിള്ളയുടെ പുസ്തകങ്ങൾ എവിടെ കിട്ടും എന്നായിരുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ട സ്റ്റാഫ് തയാറായിരുന്നു! ലൈബ്രറിയിൽ ഉണ്ടായിരുന്ന രണ്ടു പുസ്തകങ്ങൾ പി ആർ ഒ, എസ് ഡി പ്രിൻസ് കൈയോടെ എടുത്തുകൊടുത്തു – ഐവറി ത്രോണും റിബൽ സുൽത്താൻസും. ദ് കോർട്ടെസൻ, ദ മഹാത്മ ആൻഡ് ദ ഇറ്റാലിയൻ ബ്രാഹ്മിൻ എന്നീ പുസ്തകങ്ങൾ പുതുതായി വാങ്ങുകയും ചെയ്തു.

അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലം മുതലുള്ള തിരുവിതാംകൂർ രാജ്യചരിത്രവും പോർച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശ ശക്തികളുമായുള്ള പോരിന്‍റെയും സന്ധിയുടെയും രാജകുടുംബം നേരിട്ട സംഘർഷത്തിന്‍റെയുമൊക്കെ കഥ പറയുന്ന ഐവറി ത്രോൺ ആവേശത്തോടെയാണ് ഗവർണർ വായിക്കുന്നത്.

അജിത് പവാറിനെ പുറത്താക്കി; 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ചരിത്രം വായിക്കുന്നത് അദ്ദേഹത്തിന് ഒട്ടും ശ്രമകരമായ കാര്യമല്ലെന്ന് രാജ്ഭവൻ ജീവനക്കാരും പറയുന്നു. ലൈബ്രറി ആദ്യമായി സന്ദർശിച്ചപ്പോൾ തന്നെ തന്‍റെ താൽപര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫിക്ഷൻ വിഭാഗം കണ്ടപ്പോൾ തനിക്കു വലിയ താൽപര്യമില്ലാത്ത മേഖലയാണതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ചരിത്രം, തത്ത്വശാസ്ത്രം, രാഷ്ട്രമീമാംസ, മതം തുടങ്ങിയവയാണ് ഇഷ്ടവിഷയങ്ങൾ.

ഇന്ത്യയിലെ ആദ്യ മസ്ജിദായ കൊടുങ്ങല്ലൂർ ചേരമൻ ജുംഅ മസ്ജിദിന്‍റെ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യവേ ദ് കോർട്ടെസൻ, ദ മഹാത്മ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഉപയോഗിക്കുകയും ചെയ്തു.

മലയാളം സിനിമ കാണുമോ ഗവർണർ?

ജീവിതത്തിൽ ആകെ മൂന്നോ നാലോ സിനിമ മാത്രമാണ് കണ്ടിട്ടുള്ളത് എന്ന് ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. അതും പത്നിയുടെ നിർബന്ധം മൂലം. എന്നാൽ കേരള ഗവർണറായി നിയമിതനായി എന്നറിഞ്ഞെത്തിയ ഒരു കുടുംബസുഹൃത്ത് ഉപദേശം നൽകി – “ആരിഫ് ഭായ്, നിങ്ങൾക്കു സിനിമ പഥ്യമല്ല എന്നറിയാം, പക്ഷേ മലയാള സിനിമ നിങ്ങൾ വിട്ടു കളയരുത്. കലാമൂല്യത്തിന്‍റെ ആ അനുഭവം നിങ്ങൾ വേണ്ടെന്നു വയ്ക്കരുത്…” നോക്കട്ടെ എന്നു പറഞ്ഞ, ഫിക്ഷനിൽ താൽപര്യമില്ലാത്ത, ആരിഫ് മുഹമ്മദ് ഖാൻ സിനിമ കാണുമോ എന്നു കാത്തിരുന്നു കാണാം.

മലയാളം പഠിച്ചു തുടങ്ങി

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തു കൊണ്ട് മാസ് എൻട്രി കുറിച്ച ആരിഫ് മുഹമ്മദ് ഖാൻ മലയാളപഠനം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്. പ്രസംഗങ്ങളിൽ അത്യാവശ്യം മലയാളം പ്രയോഗിക്കുന്നതിൽ ഒതുങ്ങുന്നില്ല അത്. മലയാളം പറയാൻ ശ്രമിക്കുന്നുണ്ട്. ഒപ്പം, പറയുന്നത് അത്യാവശ്യം മനസിലാക്കുന്നുമുണ്ട്.

രാജ്ഭവനിലെ സ്ഫടിക കൊട്ടാരത്തിൽ ഒതുങ്ങിക്കൂടാതെ ജനമനസുകളിലേക്കുള്ള പ്രയാണത്തിലാണ് രാഷ്ട്രീയത്തിലും എന്നും വ്യത്യസ്തനായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ. ഉദ്ഘാടനങ്ങളുടെയും ഔപചാരിക ചടങ്ങുകളുടെയും പ്രോട്ടോക്കോളിൽ ഒതുങ്ങുന്ന ഗവർണറാവില്ല താനെന്ന് ഇതിനകം അദ്ദേഹം സൂചന നൽകിക്കഴിഞ്ഞു. കവളപ്പാറയിലെ ദുരിതബാധിതർക്കിടയിലേക്ക് ഓടിയെത്തിയത് തന്നെ ഏറ്റവും വലിയ തെളിവ്.
Youtube Video
First published: November 23, 2019, 9:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories