ഗവർണർക്ക് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി; ഉത്തരവ് കമൽനാഥ് നൽകിയ ഹര്‍ജിയിൽ

ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

News18 Malayalam | news18-malayalam
Updated: April 13, 2020, 1:27 PM IST
ഗവർണർക്ക് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി; ഉത്തരവ് കമൽനാഥ് നൽകിയ ഹര്‍ജിയിൽ
Supreme Court
  • Share this:
ന്യൂഡൽഹി: സർക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഗവർണർക്ക് ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി.  മധ്യപ്രദേശിൽ ഗവർണർ ലാൽജി ടണ്ടൻ വിശ്വാസവോട്ട് ആവശ്യപ്പെട്ടതിനെതിരെ മുൻ മുഖ്യമന്ത്രി കമൽ നാഥും കോൺഗ്രസും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്
You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]

സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ വിശ്വാസ് വോട്ട് തേടണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് തടസമില്ല. ഇത് ഭരണഘടന അനുശാസിക്കുന്നതാണെന്നും ജസ്റ്റിസ്. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

നിയമസഭ സമ്മേളനം നടക്കാത്തപ്പോൾ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ നിയമസഭയെ വിളിക്കാൻ സ്പീക്കറോട് ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമുണ്ടെന്ന് മാർച്ച് 19 ന് വാദം കേൾക്കുമ്പോൾ കോടതി വ്യക്തമാക്കിയിരുന്നു.


നിയമസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗവർണറിന് വളരെ പരിമിതമായ അധികാരമാണുള്ളതെന്നും അദ്ദേഹത്തിന് സഭയെ വിളിച്ചു ചേർക്കാനും  പിരിച്ചുവിടാനും മാത്രമേ സാധിക്കൂവെന്ന് മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വി വാദിച്ചു. സ്പീക്കറുടെ പരിധിയിൽ വരുന്ന നിയമസഭയുടെ പ്രവർത്തനത്തിൽ ഇടപെടാൻ ഗവർണർക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

First published: April 13, 2020, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading