മുംബൈ: മഹാരാഷ്ട്രയിൽ ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലക്കാണ് ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. 105 സീറ്റുകളാണ് ബിജെപിക്കുള്ളത്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് നിർദേശം.
ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് സാധിക്കാത്ത സാഹചര്യത്തില്‍ എന്‍.സി.പിയ്ക്ക് വീണ്ടും പുതിയ സാധ്യതകള്‍ തുറക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.