നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണറുടെ ശുപാർശ?

  BREAKING: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണറുടെ ശുപാർശ?

  നിലവിൽ മറ്റ് വഴികളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു...

  Koshyari

  Koshyari

  • Share this:
   മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഗവർണർ ശുപാർശ നൽകിയതായി റിപ്പോർട്ട്. നിലവിൽ മറ്റ് വഴികളില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ രൂപീകരണത്തിന് എൻസിപിക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് മുമ്പ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകിയെന്നാണ് റിപ്പോർട്ട്.

   സർക്കാരുണ്ടാക്കാനുള്ള ചർച്ചകളിൽ നിന്നും കോൺഗ്രസ് പിൻമാറിയതോടെയാണ് ശിവസേനയുടെ മുഖ്യമന്ത്രി മോഹം പൊലിഞ്ഞത്. ഭൂരിപക്ഷപിന്തുണ അറിയിക്കുന്നതില്‍ ശിവസേന പരാജയപ്പെട്ടതോടെ ഗവര്‍ണര്‍ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. എൻസിപിക്ക് ചൊവ്വാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എൻസിപി പിൻമാറ്റം അറിയിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വരുമെന്ന് ഉറപ്പായിരുന്നു.

   തിങ്കളാഴ്ച ഏഴു മണിവരെയാണ് ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരുന്നത്. എന്നാൽ കോണ്‍ഗ്രസ് പിന്തുണ പ്രതീക്ഷിച്ച് രാജ്ഭവനിലെത്തിയ ആദിത്യ താക്കറെയ്ക്ക് സന്നദ്ധത അറിയിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ ഗവർണർ തയാറായില്ല. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശിവസേനയെ പിന്തുണയ്ക്കണമെന്ന അഭിപ്രായമാണുള്ളതെങ്കിലും ദേശിയ നേതൃത്വം അതിന് തയാറായില്ല. കോൺഗ്രസ് നിലപാടിനു പിന്നാലെയാണ് എൻസിപിയും ശിവസേനയെ കൈവിട്ടത്.
   First published:
   )}