• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കനത്ത സുരക്ഷയിൽ കശ്മീരും പഞ്ചാബും; സർക്കാർ ഭീതി പരത്തുന്നുവെന്ന് കോൺഗ്രസും പിഡിപിയും

സൈന്യം നടത്തിയ പരിശോധനയില്‍ കുഴിബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കശ്മീരില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്

news18
Updated: August 3, 2019, 10:15 PM IST
കനത്ത സുരക്ഷയിൽ കശ്മീരും പഞ്ചാബും; സർക്കാർ ഭീതി പരത്തുന്നുവെന്ന് കോൺഗ്രസും പിഡിപിയും
Jammu-and-kashmir-tourists
  • News18
  • Last Updated: August 3, 2019, 10:15 PM IST IST
  • Share this:
ശ്രീനഗർ: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് കശ്മീരിലും പഞ്ചാബിലും കനത്ത സുരക്ഷ തുടരുന്നു. അമര്‍നാഥ് യാത്രികരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബാരാമുള്ളയിലും ഷോപ്പിയാനിലുമായി രണ്ടു ഭീകരരെ സൈന്യം വധിച്ചു. കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെനന്ന് പിഡിപിയും കോണ്‍ഗ്രസും ആരോപിച്ചു.

സൈന്യം നടത്തിയ പരിശോധനയില്‍ കുഴിബോംബുകളും വെടിക്കോപ്പുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കശ്മീരില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്. അമര്‍നാഥ് യാത്രികരോട് എത്രയും വേഗം മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ശ്രീനഗര്‍ വിമനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടയില്‍ ബാരാമുള്ളയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാനിലും ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യദിനത്തോടനുനുബന്ധിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കശ്മീരിന് പുറമെ പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പിഡിപിയും, കോണ്‍ഗ്രസും ആരോപിച്ചു. അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് സത്യം പുറത്തുവിടണമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മലിക്കിനോട് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.
First published: August 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...