നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അഴിയെണ്ണും; അക്രമം തടയാൻ ഓർഡിനൻസ്, 3 മാസം മുതൽ മുതൽ 7  വർഷം വരെ തടവ്

  ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ അഴിയെണ്ണും; അക്രമം തടയാൻ ഓർഡിനൻസ്, 3 മാസം മുതൽ മുതൽ 7  വർഷം വരെ തടവ്

  പ്രകാശ് ജാവദേക്കർ

  പ്രകാശ് ജാവദേക്കർ

  • News18
  • Last Updated :
  • Share this:
  ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പോരാടുന്നവരാണ് ആരോഗ്യപ്രവർത്തകർ. എന്നാൽ, രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായി.

  ഇതിനു തടയിടാനായി ഓർഡിനൻസ് കൊണ്ടു വന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്നു മാസം മുതൽ 5  വർഷം വരെ തടവ് ശിക്ഷയാണ് ഓർഡിൻസൻസ് വ്യവസ്ഥ ചെയ്യുന്നത്. ജാമ്യമില്ല കുറ്റമായിരിക്കും അക്രമികൾക്കുമേൽ ചുമത്തുക.

  You may also like:ലോക ഭൗമ ദിനത്തിൽ ഗൂഗിളിൽ തേനീച്ചയ്ക്ക് എന്ത് കാര്യം ?‍ [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]

  1987ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ഓർഡിനൻസിലെ മറ്റു വ്യവസ്ഥകൾ ഇങ്ങനെ.

  ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ മൂന്നുമാസം മുതൽ 5 വർഷം വരെ തടവ്, 50, 000 മുതൽ  രണ്ട് ലക്ഷം രൂപവരെ പിഴയും ചുമത്തും. ഗുരുതരമായ കേസുകളിൽ ആറുമാസം മുതൽ ഏഴു വർഷം വരെയാണ് തടവ്. കൂടാതെ, ഒന്ന് മുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ചുമത്തും.

  ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങളിൽ അന്വേഷണം 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. കേസിൽ  ഒരു വർഷത്തിനകം വിധി പറയണം. ആരോഗ്യപ്രവർത്തകരുടെ വാഹനങ്ങൾക്കോ ക്ലിനിക്കുകൾക്കോ നാശനഷ്ടം ഉണ്ടാക്കിയാൽ  വിപണിവിലയേക്കാൾ ഇരട്ടി തുക അക്രമിയിൽ നിന്ന് ഈടാക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു.
  Published by:Joys Joy
  First published: