ഫോൺ ചെയ്യുമ്പോൾ കേൾക്കുന്ന കോവിഡ് അലർട്ട് കോളർ ട്യൂൺ (Corona alert caller tune)നിർത്താനൊരുങ്ങി സർക്കാർ. ഉടൻ തന്നെ കോളർ ട്യൂൺ നിർത്തലാക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് സൂചന. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് ജാഗ്രതാ നിർദേശവുമായി അലർട്ട് കോളർ ട്യൂൺ കേന്ദ്ര സർക്കാർ ആരംഭിച്ചത്.
രണ്ട് വർഷത്തിനു ശേഷം കോളർ ട്യൂൺ നിർത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നുമുതലാണ് അലർട്ട് ട്യൂൺ നിർത്തലാകുക എന്ന് വ്യക്തമല്ലെങ്കിലും വൈകാതെ തന്നെയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനു പിന്നാലെയാണ് ജനങ്ങളെ ബോധവത്കരിക്കാനായി കോവിഡ് കോളർട്യൂൺ ആരംഭിച്ചത്. ഹിന്ദിയിൽ ബോളിവിഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു കോളർ ട്യൂൺ.
Govt considering dropping COVID-19 pre-call announcements from phones after almost two years of raising awareness about disease: Official sources
"കോളർ ട്യൂൺ" കോവിഡിനെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാൻ സഹായിച്ചുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ ഓരോ കോളിലും ഈ സന്ദേശം കേൾക്കാൻ നിർബന്ധിതരാകുന്നത് അസൗകര്യമാണെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. ഓരോ തവണയും ഈ കോളർ ട്യൂൺ പ്ലേ ചെയ്യുന്നത് ഒഴിവാക്കാൻ പലരും വാട്ട്സ്ആപ്പ് കോളുകളെ ആശ്രയിക്കാനും തുടങ്ങിയിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.