• HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING: ഇതരസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ പോയിന്‍റ് ടു പോയിന്‍റ് ട്രെയിൻ ഓടിക്കാനുള്ള സാധ്യത തേടി കേന്ദ്രസർക്കാർ

BREAKING: ഇതരസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ പോയിന്‍റ് ടു പോയിന്‍റ് ട്രെയിൻ ഓടിക്കാനുള്ള സാധ്യത തേടി കേന്ദ്രസർക്കാർ

Migrant Labours Issue | നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്ന ആവശ്യമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ട്രെയിൻ ഓടിക്കുന്നതാണ് കൂടുതൽ നന്നാവുകയെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് തിരികെയെത്തിക്കാൻ പോയിന്‍റ് ടു പോയിന്‍റ് ട്രെയിൻ ഓടിക്കാനുള്ള സാധ്യത തേടി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ റെയിൽവേയോട് ആവശ്യപ്പെട്ടു. എത്രയുംവേഗം ട്രെയിൻ സർവീസ് തുടങ്ങണമെന്ന നിർദേശവും റെയിൽവേയ്ക്ക് നൽകിയതായാണ് വിവരം.

    അതേസമയം കുറെയധികം സംസ്ഥാനങ്ങൾ ഇതരസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ ബസുകൾ ഓടിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. എന്നാൽ നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്ന ആവശ്യമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം മുതൽ നടത്തിയ ഉന്നതതല കൂടിയാലോചനകൾക്കുശേഷം ട്രെയിൻ ഓടിക്കുന്നതാണ് കൂടുതൽ നന്നാവുകയെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുള്ളത്. ഇതേത്തുടർന്നാണ് പദ്ധതി സമർപ്പിക്കാൻ റെയിൽവേയോട് ആവശ്യപ്പെട്ടത്.
    TRENDING:Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000; ഇന്ത്യ എന്താണ് ചെയ്യുന്നത്? [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി [NEWS]
    ഇത്തരത്തിൽ ഒരു സംസ്ഥാനത്തുനിന്ന് സ്വദേശത്തേക്ക് തിരികെയെത്തിക്കുന്ന തൊഴിലാളികളെ ഉടൻതന്നെ ക്വാറന്‍റിനിലാക്കണമെന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്. ട്രെയിനിലും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
    Published by:Anuraj GR
    First published: