Heal in India | 'ഹീൽ ഇൻ ഇന്ത്യ', 'ഹീൽ ബൈ ഇന്ത്യ': മെഡിക്കൽ ടൂറിസം രംഗത്ത് വമ്പൻ പദ്ധതികളുമായി കേന്ദ്രം
Heal in India | 'ഹീൽ ഇൻ ഇന്ത്യ', 'ഹീൽ ബൈ ഇന്ത്യ': മെഡിക്കൽ ടൂറിസം രംഗത്ത് വമ്പൻ പദ്ധതികളുമായി കേന്ദ്രം
ഇന്ത്യയിൽ മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലാണ് സർക്കാരിന്റെ അടിയന്തര ശ്രദ്ധ. ഹീൽ ഇൻ ഇന്ത്യ പോർട്ടൽ വഴി ഇത് നടപ്പിലാക്കുകയാണ് ലക്ഷ്യം
Last Updated :
Share this:
രാജ്യത്ത് മെഡിക്കല്‍ ടൂറിസം (medical tourism) പ്രോത്സാഹിപ്പിക്കുന്നതിനായി ഹീല്‍ ഇന്‍ ഇന്ത്യ ( Heal in India) പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ (Government). ഉദ്യോഗസ്ഥരും കമ്പനി ഉടമകളുമായ 50 പേരുമായി 36 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സർക്കാർ പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നത്.
രണ്ട് മികച്ച ആരോഗ്യ പദ്ധതികൾക്കാണ് സർക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇന്ത്യയിൽ മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലാണ് സർക്കാരിന്റെ അടിയന്തര ശ്രദ്ധ. ഹീൽ ഇൻ ഇന്ത്യ പോർട്ടൽ വഴി ഇത് നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ, 'ഹീല്‍ ബൈ ഇന്ത്യ' എന്ന മറ്റൊരു പ്രോജക്റ്റിലൂടെ, വിദേശ രാജ്യങ്ങളിലേക്ക് പോയി അവിടുത്തെ രോഗികളെ ശ്രുശ്രൂഷിക്കാന്‍ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ഹീല്‍ ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ, വിദേശികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്ന രാജ്യത്തെ എല്ലാ ആശുപത്രികളുടെയും ലിസ്റ്റ് കണ്ടെത്താന്‍ സാധിക്കും. പോര്‍ട്ടലിന്റെ ഡാഷ്ബോര്‍ഡില്‍ നിന്ന് ചികിത്സാ പാക്കേജുകളുടെ വിശദമായ ചെലവ് സംബന്ധിച്ചുളള വിവരങ്ങളും ലഭിക്കും. കൂടാതെ വിനോദസഞ്ചാരികള്‍ക്ക് അതേ പ്ലാറ്റ്ഫോമില്‍ നിന്ന് വിസയ്ക്ക് അപേക്ഷിക്കാനും കഴിയും.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി അപേക്ഷ ലഭിച്ചാല്‍ ആശുപത്രികളും വിസ ഓഫീസുകളും രോഗികളുമായി ബന്ധപ്പെടുന്നതാണ്. ഇതിലൂടെ ഇടനിലക്കാര്‍ രോഗികളില്‍ നിന്ന് ഈടാക്കുന്ന ചാര്‍ജ് ഇല്ലാതെയാകും.
'കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍, ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമുക്ക്
മികച്ച ആശുപത്രികളും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരും മിതമായ നിരക്കിലുള്ള ചികിത്സ രീതികളുമുണ്ട്. എന്നിട്ടും ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ ടൂറിസം ഡെസ്റ്റിനേഷനായി മാറാത്ത് എന്തുകൊണ്ടാണ്,'' എന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് News18.com-നോട് സംസംസാരിക്കവെ പറഞ്ഞു.
'ഇന്ത്യയിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന എല്ലാ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കും ഇത് ഒരു ഏകജാലക സംവിധാനമാണ്. ഇത് ഉടന്‍ ആരംഭിക്കും. അനുമതി ലഭിച്ചാല്‍ ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മെഡിക്കല്‍, വെല്‍നസ് ടൂറിസത്തിന്റെ ആഗോള ഹബ്ബായും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച ലക്ഷ്യസ്ഥാനമായും ഹീല്‍ ഇന്‍ ഇന്ത്യ രാജ്യത്തെ മാറ്റും.
വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ആയുഷ് മന്ത്രാലയം, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളുടെ പ്രതിനിധികള്‍, ടൂറിസം കമ്പനികളിലെ ഉദ്യോഗസ്ഥര്‍, എംബസികളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 50 ലധികം ഉദ്യോഗസ്ഥരുമായി മൂന്ന് ദിവസം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പദ്ധതിയുടെ ചട്ടക്കൂട് തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
'നമ്മുടെ ശക്തികളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് മെഡിക്കല്‍ ടൂറിസം രംഗത്തെ വികസിപ്പിക്കാന്‍ കഴിയാത്തതെന്ന് മനസ്സിലാക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. ഒന്നിലധികം പ്രസന്റേഷനുകളും ചര്‍ച്ചകളും നടന്നു. ഒടുവില്‍ മികച്ച ആശയങ്ങള്‍ കണ്ടെത്തി,'' പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതിന് പുറമെ, മെഡിക്കല്‍ വിസ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിനും മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് കൂടുതലുളള മികച്ച 17 നഗരങ്ങളുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനും സർക്കാർ തീരുമാനിച്ചു.
അതേസമയം, സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു പ്രോജക്റ്റാണ് ഹീല്‍ ബൈ ഇന്ത്യ. ഈ പോര്‍ട്ടലിലൂടെ ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രൊഫഷണല്‍ ലക്ഷ്യങ്ങള്‍ പിന്തുടരാന് വിദേശ രാജ്യങ്ങളിലേക്ക് പോകാനുള്ള അവസരമാണ് ലഭിക്കുക. പോര്‍ട്ടല്‍ വഴി വിദേശത്ത് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.
ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ അവരുടെ നേട്ടങ്ങളും വിശദമായ ബയോഡേറ്റയും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഉദാഹരണത്തിന്, ഒരു ഫിസിയോതെറാപ്പി പ്രൊഫഷണല്‍ അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കില്‍, അവരുടെ കരിക്കുലം വിറ്റെ അപ്ലോഡ് ചെയ്ത് ആ രാജ്യത്ത് ജോലി തേടാനും നിയമാനുസൃതവും ദേശീയ തലത്തിലുള്ളതുമായ ഒരു പ്ലാറ്റ്ഫോം നല്കി സര്‍ക്കാര്‍ അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥന് വിശദീകരിച്ചു.
ഇതിന് പുറമെ, യുഎസില്‍ നിന്ന് ഒരു ജോലി വാഗ്ദാനം ലഭിക്കുകയാണെങ്കില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പോര്‍ട്ടല്‍ വഴി, അപേക്ഷകനെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കും.
'നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകമെമ്പാടും വലിയ ഡിമാന്‍ഡുണ്ട്. എന്നാല്‍ തൊഴില്‍ അന്വേഷണത്തിലോ വിദേശ രാജ്യങ്ങളിലെ സുരക്ഷയുടെ കാര്യത്തിലോ സര്‍ക്കാരില്‍ നിന്ന് മാര്‍ഗനിര്‍ദേശമോ പിന്തുണയോ ലഭിച്ചിരുന്നില്ല, ''ഈ ആശങ്കകളെല്ലാം ഹീല്‍ ബൈ ഇന്ത്യ സ്കീം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ' മികച്ച പ്രതിഭകള്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം, ഇതിന്റെ ഫലമായി കൂടുതൽ വിദേശ നാണയം നമ്മുടെ രാജ്യത്തേക്ക് എത്തുമെന്നും 'അദ്ദേഹം പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.