ഡല്‍ഹി ഗവണ്മെന്റ് എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍'; നിയമനിര്‍മാണത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ഡല്‍ഹി ഗവണ്മെന്റ് എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍'; നിയമനിര്‍മാണത്തെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ബില്‍ അപകടകരമാണെന്നും ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന് വ്യക്തമാക്കുന്ന ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ എത്തിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമനിര്‍മാണത്തിനെതിരെ രംഗത്തെത്തി. പ്രതിപക്ഷ ബളത്തെ തുടര്‍ന്ന് സഭ കൂടുന്നത് ഹ്രസ്വമായി നീട്ടിവയ്ക്കലിലേക്ക് നയിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ബില്‍ ലോക്സഭ പാസാക്കിയിരുന്നു. എക്സിക്യൂട്ടീവ് നടപടികള്‍ക്ക് മുന്‍പായി ലെഫ്റ്റന്റെ ഗവര്‍ണറുടെ അനുമതി ഡല്‍ഹി സര്‍ക്കാരിന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണിത്.
'എല്ലാ പാര്‍ട്ടി നേതാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തി. നാളെ രാവിലെ 10ന് സഭ യോഗം ചേരാനും സമവായത്തിലെത്തി. ആദ്യം ധനകാര്യ ബില്‍, എന്‍സിടി ബില്ലും മറ്റു ബില്ലുകളും ചര്‍ച്ച ചെയ്യും'പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷി അറിയിച്ചു. അതേസമയം സീറോ അവര്‍, ചോദ്യസമയം, ഉച്ചഭഷണം എന്നിവ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടെയും പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരുന്നു. നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ബില്‍ 2021 പരിഗണിക്കുന്നതിനായി പ്രമേയം കൊണ്ടുവരാന്‍ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ദ് ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡിയോട് ആവശ്യപ്പെട്ടതിനെ തുര്‍ന്നായിരുന്നു പ്രതിഷേധം ആരംഭിച്ചത്.
പ്രമേയം അനുവദിക്കുന്നതിനെതിരെ ആം ആദ്മി എംപി സഞ്ജയ് സിങ് പ്രതിഷേധിച്ചു.
തന്റെ നോട്ടീസ് സഭയില്‍ പരിഗണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞ് നോട്ടീസ് പരിഗണിക്കാമെന്ന് ഡപ്യൂട്ടി ചെയര്മാന് പറഞ്ഞെങ്കിലും സഞ്ജയ് സിങ് ഇതു ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ബില്‍ അപകടകരമാണെന്നും ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുമെന്ന് ജനാധിപത്യത്തെ നശിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ലെഫ്റ്റനന്റെ ഗവര്‍ണറെ സര്‍ക്കാരായും തിരഞ്ഞെടുപ്പെട്ട സര്‍ക്കാരിനെ ദാസനായും കാണാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.
ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ദ് സഭ വൈകിട്ട് 5.24 വരെ നിര്‍ത്തിവച്ചു. എന്നാല്‍ സഭ വീണ്ടും ആരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. ഇതേതുടര്‍ന്ന് സഭ വീണ്ടും 5.40 വരെ മാറ്റിവച്ചു. ഇത് 5.50 വരെയും 6.10 വരെയും തുടര്‍ന്നു. ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈകിട്ട് 6.30 വരെ നടപടി ക്രമങ്ങള്‍ നീട്ടണമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വി മുരളീധരന് ചെയറിനോട് ആവശ്യപ്പെട്ടു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.