• HOME
  • »
  • NEWS
  • »
  • india
  • »
  • 'I' ഇല്ല, വേണ്ടാത്തിടത്ത് 'T': കഴിഞ്ഞ മാസം പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിൽ അക്ഷരത്തെറ്റുകളുടെ പൊടിപൂരം

'I' ഇല്ല, വേണ്ടാത്തിടത്ത് 'T': കഴിഞ്ഞ മാസം പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിൽ അക്ഷരത്തെറ്റുകളുടെ പൊടിപൂരം

പുനഃസംഘടനാ ബില്ലിലൂടെ ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു ആൻഡ് കശ്മീർ എന്നും ലഡാക് എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയിരുന്നു.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: കഴിഞ്ഞമാസം പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിൽ അക്ഷരത്തെറ്റുകളുടെ പൊടിപൂരം. ജമ്മു കശ്മീരിനെ വിഭജിച്ചു കൊണ്ട് കേന്ദ്രസർക്കാർ നടത്തിയ നിയമനിർമാണത്തിൽ അമ്പതോളം അക്ഷരത്തെറ്റുകളാണ് കടന്നുകൂടിയത്. എന്തിനധികം പറയുന്നു, 1951 എന്ന് വർഷം വേണ്ടിടത്ത് 1905 എന്നായി മാറിപ്പോയി.

    വ്യാഴാഴ്ചയാണ് തെറ്റുതിരുത്തലുമായി സർക്കാർ രംഗത്തെത്തിയത്. ഓഗസ്റ്റ് ഏഴാം തിയതി പാർലമെന്‍റ് പാസാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിലാണ് ഇത്രയധികം തെറ്റുകൾ കടന്നുകൂടിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നൽകിയതിനെ തുടർന്ന് നിയമത്തിൽ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

    നിയമത്തിൽ, 'Administrator' എന്ന് വേണ്ടയിടത്ത് 'Adminstrator'എന്നും, 'article' എന്ന് വേണ്ടയിടത്ത് 'artcle'എന്നും 'territories' എന്ന് വേണ്ടയിടത്ത് 'Tterritories' എന്നുമാണ് ഉള്ളത്. 'Shariat'എന്നത് 'Shariet' എന്നായി മാറി. 'Safai Karamcharis' എന്നത് 'Safaikaramcharis' എന്നുമായി മാറിവന്നു. പുനഃസംഘടനാ ബില്ലിൽ 52 തെറ്റുകളിൽ ചിലത് മാത്രമാണ് ഇത്.

    'നിയമത്തിന് മുകളിലാണെന്ന് കരുതിയിരുന്നവർ ഇപ്പോൾ ജാമ്യത്തിനായി കോടതി കയറുന്നു": ചിദംബരത്തെ 'കുത്തി' പ്രധാനമന്ത്രി നരേന്ദ്ര മോദി

    തീർന്നില്ല തെറ്റുകൾ, 'Union territory of Jammu and Kashmir' എന്നത് 'State of Jammu and Kashmir' എന്നായി മാറി. 'Institutions Act, 2004' എന്നത് അക്ഷരവും അക്കവും തെറ്റി, 'Institutes Act, 2005' ആയി മാറി.

    പുനഃസംഘടനാ ബില്ലിലൂടെ ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു ആൻഡ് കശ്മീർ എന്നും ലഡാക് എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റി. അതേസമയം, സർക്കാരിന്‍റെ ഈ നടപടിക്കെതിരെ ചില പ്രതിപക്ഷപാർട്ടികൾ രംഗത്തു വന്നിരുന്നു.

    First published: