• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോക്‌സഭക്കൊപ്പം 11 നിയമസഭാ തെരഞ്ഞെടുപ്പിന് നീക്കം


Updated: August 14, 2018, 4:06 PM IST
ലോക്‌സഭക്കൊപ്പം 11 നിയമസഭാ തെരഞ്ഞെടുപ്പിന് നീക്കം

Updated: August 14, 2018, 4:06 PM IST
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് ചുവടുവക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നുവെന്നാണ് റിപ്പോർ‌ട്ടുകൾ.

ഭരണഘടനാ ഭേദഗതി കൂടാതെ ഇതു നടപ്പാക്കാൻ കഴിയുമെന്ന് ബി.ജെ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയോ ചിലയിടങ്ങളിൽ ആറുമാസത്തോളം വൈകിച്ചോ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന് വശ്യപ്പെട്ട് പാർട്ടി അധ്യക്ഷൻ അമിത് ഷാ നിയമകമ്മീഷന് കത്തെഴുതിയതിന് പിന്നാലെയാണ് ഇത്തരമൊരു ആലോചന നടക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.

അടുത്തവർഷം അവസാനത്തോടെ കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ ലോക്സഭയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടത്തും. മൂന്നു സംസ്ഥാനങ്ങളിലും ബി.ജെ.പിയാണു ഭരണത്തിലെന്നതിനാൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നേരത്തെയാക്കാൻ തടസമുണ്ടാകില്ല. സഖ്യകക്ഷിയായ ജെ.ഡി.യു. അനുകൂലിക്കുകയാണെങ്കിൽ ബിഹാറിലെ തെരഞ്ഞെടുപ്പും ഇതിനൊപ്പമാക്കും. 2020ലാണ് ഇവിടെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. ഒരേസമയം തെരഞ്ഞെടുപ്പെന്ന ആശയത്തെ ജെ.ഡി.യു നേരത്തെതന്നെ പിന്തുണച്ചിരുന്നു.

ബി.ജെ.പി. ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലേക്ക് ജനുവരിയോടെ തെരഞ്ഞെടുപ്പ് നടക്കണം. കോൺഗ്രസ് ഭരിക്കുന്ന മിസോറാമിലും ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഈ സംസ്ഥാനങ്ങളിൽ ആറുമാസത്തേക്ക് തെരഞ്ഞെടുപ്പ് നീക്കിവെക്കാനുള്ള സാധ്യതയാണ് തേടുന്നത്. അതിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തും.

നീക്കം വിജയിച്ചാൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, മിസോറം, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. 2019 ഏപ്രിൽ- മേയ് മാസങ്ങളിലാണ് ലോക്സഭാ തെരഞ്ഞെപ്പ് നടക്കേണ്ടത്. ആന്ധ്രാപ്രദേശ്, തെലങ്കാന,ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്.

നീതി ആയോഗ് യോഗമാണ് 2024ൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് നടത്തണമെന്ന നിർദേശം മുന്നോട്ടുവച്ചത്. കോൺഗ്രസ് ഈ നീക്കത്തെ എതിർത്തുവെങ്കിലും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പ്രധാനമന്ത്രിയുടെ നിർദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Loading...

 
First published: August 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626