ഹോട്ടൽ ബിൽ 2.65 കോടി രൂപ: കശ്മീരിലെ 'രാഷ്ട്രീയ തടവുകാരെ' മാറ്റിപ്പാർപ്പിക്കാനൊരുങ്ങി സർക്കാര്‍

ആഴ്ചയിൽ ഒരു ദിവസം ഒരു കഷണം ചിക്കൻ നൽകുന്നതൊഴിച്ചാൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് തടവുകാർക്ക് നൽകി വരുന്നതും.

News18 Malayalam | news18
Updated: November 4, 2019, 2:04 PM IST
ഹോട്ടൽ ബിൽ 2.65 കോടി രൂപ: കശ്മീരിലെ 'രാഷ്ട്രീയ തടവുകാരെ' മാറ്റിപ്പാർപ്പിക്കാനൊരുങ്ങി സർക്കാര്‍
omar and mehbooba
  • News18
  • Last Updated: November 4, 2019, 2:04 PM IST
  • Share this:
ന്യൂഡൽഹി: കശ്മീരിൽ തടവുകാരായി കഴിയുന്ന പ്രമുഖ രാഷ്ട്രീയ നേതാക്കളെ സർക്കാർ മാറ്റിപ്പാർപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദാൽ തടാക തീരത്തുള്ള സെന്റോർ ഹോട്ടലിൽ തടവുകാരായി പാർപ്പിച്ചിരിക്കുന്നവരെ കുറച്ചു കൂടി ചിലവു കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനമെന്നാണ് സൂചന.

കശ്മീരിലെ പ്രമുഖ പാർട്ടികളായ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), പീപ്പിൾസ് കോൺഫറൻസ് തുടങ്ങി വിവിധ പാർട്ടികളിൽ നിന്നായി മുപ്പത്തിയൊന്ന് മുഖ്യധാര രാഷ്ട്രീയ പ്രവർത്തകരാണ് ഇവിടെ കഴിഞ്ഞ മൂന്നു മാസമായി തടവിൽ കഴിയുന്നത്, കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് പ്രമുഖ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയുള്ള നീക്കം സർക്കാർ നടത്തിത്. എന്നാൽ ഇത് സാമ്പത്തിക ബാധ്യത ആയ സാഹചര്യത്തിലാണ് കുറച്ചു കൂടി ചിലവു കുറഞ്ഞ ഹോട്ടലിലേക്ക് ഇവരെ മാറ്റാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

Also Read-സിനിമകൾ കണ്ട് ഒമർ അബ്ദുള്ള; വായനയിൽ മുഴുകി മെഹബൂബ മുഫ്തി: കശ്മീർ നേതാക്കളുടെ തടങ്കൽ ജീവിതമിങ്ങനെ

'നേതാക്കളെ മാറ്റിപ്പാർപ്പിക്കാൻ ഞങ്ങൾ ബദൽ മാർഗങ്ങൾ തേടുകയാണ്.. ഒന്നുകിൽ എംഎൽഎ ഹോസ്റ്റലിലേക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും ഹോട്ടലിലേക്ക് ഇവരെ മാറ്റി താമസിപ്പിക്കും' എന്നാണ് ഉന്നത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരെ പാർപ്പിച്ചിരിക്കുന്ന ഒരു 'സബ് ജയിലായി' ഹോട്ടൽ മാറിയ സാഹചര്യത്തിൽ അവിടെ വച്ച് സർക്കാർ പരിപാടികൾ നടത്താനുള്ള ബുദ്ധിമുട്ടും പുതിയ തീരുമാനത്തിന് പിന്നിലെ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാൽ നിലവിൽ ഇവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലെ അമിത ബില്ലാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസത്തേക്കായി 2.65 കോടി രൂപയുടെ ബില്ലാണ് ഹോട്ടൽ അധികൃതർ നൽകിയത്. എന്നാൽ സർക്കാരിന്റെ കണക്ക് അനുസരിച്ചുള്ള തുക മാത്രമെ നൽകു എന്ന നിലപാടാണ് സർക്കാർ അധികൃതർക്ക്. നിലവിൽ രണ്ട് പേരെ വച്ചാണ് ഒരു മുറിയിൽ താമസിപ്പിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഒരു കഷണം ചിക്കൻ നൽകുന്നതൊഴിച്ചാൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് തടവുകാർക്ക് നൽകി വരുന്നതും.

Also Read-കശ്മീർ തീരുമാനത്തെ എതിർക്കുന്നവരുടെ ഹൃദയം തുടിക്കുന്നത് ഭീകരർക്കും മാവോയിസ്റ്റുകൾക്കുംവേണ്ടി: പ്രധാനമന്ത്രി

ജമ്മു കശ്മീരിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും കരുതൽ തടങ്കലിൽ തന്നെയാണ്. ഒരാൾ ടൂറിസം വകുപ്പിന് കീഴിലുള്ള ചഷ്മ ഷഹിയിലും മറ്റെയാൾ നെഹ്രു ഗസ്റ്റ് ഹൗസിലും. എന്നാൽ ഇവരെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതികളൊന്നുമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.



 
First published: November 4, 2019, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading