• HOME
  • »
  • NEWS
  • »
  • india
  • »
  • ആധാർ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നൽകാനൊരുങ്ങി കേന്ദ്രം

ആധാർ ഒതന്റിക്കേഷനുള്ള അനുമതി സ്വകാര്യ മേഖലയ്ക്കു കൂടി നൽകാനൊരുങ്ങി കേന്ദ്രം

ആധാറിനെ കൂടുതൽ ജനകീയമാക്കാനും പൗരന്മാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനുമാണ് പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്

  • Share this:

    സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഒതന്റിക്കേഷൻ നടത്താനുള്ള അനുമതി നൽകാനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച ശുപാർശ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. .

    “2016-ലെ ആധാർ ആക്‌ടിൽ, 2019-ൽ ആധാറിനെ കൂടുതൽ ജനകീയമാക്കാനും പൗരന്മാർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനുമാണ് പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്ല ഭേദഗതികൾ വരുത്തിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിജയിച്ചെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കണ്ടെത്തിയാൽ, അവർക്ക് ആധാർ ഒതന്റിക്കേഷൻ നടത്താവുന്നതാണ്”, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

    ഒരു വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗം തുടങ്ങിയ വിവരങ്ങൾ നൽകിയോ അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം അല്ലെങ്കിൽ ഐറിസ്) നൽകിയോ വിവിധ സേവനങ്ങൾക്കായി വേരിഫൈ ചെയ്യുന്ന പ്രക്രിയയാണ് ആധാർ ഒതന്റിക്കേഷൻ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള വേരിഫിക്കേഷൻ നടത്തുന്നത്. നിലവിൽ സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും മാത്രമേ ആധാർ ഒതന്റിക്കേഷൻ നടത്താൻ അനുമതിയുള്ളൂ.

    പുതിയ ശുപാർശകൾ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഈ വിഷയത്തിൽ, ബന്ധപ്പെട്ടവരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുമുണ്ട്. ഫീഡ്‌ബാക്കുകൾ MyGov വെബ്സൈറ്റ് വഴി 2023 മെയ് 5-നകം സമർപ്പിക്കാം.

    ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടിയിരുന്നു. 2023 ജൂൺ 30 വരെ പിഴയോടുകൂടി പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാം. ഇതുവരെ ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാത്തവരെ ലക്ഷ്യം വെച്ച് ചില ഓൺലൈൻ തട്ടിപ്പുകാർ ഇറങ്ങിയുട്ടുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കൂ എന്നിങ്ങനെയുള്ള മെസെജുകളും ഒടിപികളും വഴിയാണ് ഇക്കൂട്ടർ ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരം ചതിക്കുഴിൽ വീഴരുതെന്ന് കേരള പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

    വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി തട്ടിപ്പുകാർക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും മൊബൈലിൽ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കുക.

    എന്താണ് പാൻ-ആധാർ ലിങ്ക്?

    നിങ്ങളുടെ പാൻ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് പാൻ-ആധാർ ലിങ്ക്. വ്യക്തികൾ അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

    Published by:Anuraj GR
    First published: