• HOME
  • »
  • NEWS
  • »
  • india
  • »
  • Service Charge | ഹോട്ടലുകളിലെ സേവന നിരക്കിൽ അതൃപ്തി പ്രകടിപ്പിച്ച് ഉപഭോക്തൃകാര്യ വകുപ്പ്; പ്രതികരിച്ച് റസ്റ്റോറന്റ് അസോസിയേഷൻ

Service Charge | ഹോട്ടലുകളിലെ സേവന നിരക്കിൽ അതൃപ്തി പ്രകടിപ്പിച്ച് ഉപഭോക്തൃകാര്യ വകുപ്പ്; പ്രതികരിച്ച് റസ്റ്റോറന്റ് അസോസിയേഷൻ

2017-ൽ ഉപഭോക്തൃകാര്യ വകുപ്പ് പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഓർഡർ നൽകിയതിന് ശേഷം ഒരു വ്യവസ്ഥയായി സേവന നിരക്ക് നൽകാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് നിയന്ത്രിക്കപ്പെട്ട ഒരു വ്യാപാര രീതി ആണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    നവ്‌നീത് വ്യാസൻ

    ഉപഭോക്താക്കൾക്ക് ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളിലും ഏർപ്പെടുത്തുന്ന ഉയർന്ന സേവന നിരക്കിൽ (service charge) അതൃപ്തി പ്രകടിപ്പിച്ച് ഉപഭോക്തൃകാര്യ വകുപ്പ് (Department of Consumer Affairs). ഉയർന്ന സേവന നിരക്ക് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജൂൺ 2-ന് റെസ്റ്റോറന്റ് ഉടമകളുമായി ഉപഭോക്തൃകാര്യ വകുപ്പ് ചർച്ച നടത്തിയിരുന്നു. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഉപഭോക്താക്കൾക്ക് ഈടാക്കുന്ന സേവന നിരക്ക് സംബന്ധിച്ച് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഈ ചാർജുകൾ ഇപ്പോൾ സ്ഥിരമായി ഈടാക്കുന്നുണ്ടെന്നും ഈ രീതി പരിഹരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (National Restaurant Association of India (NRAI)) ഉപഭോക്തൃകാര്യ വകുപ്പ് കത്തയച്ചു. സേവന നിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ഉപഭോക്തൃകാര്യ വകുപ്പ് കൂടിക്കാഴ്ചയും നടത്തും.

    എന്നാൽ, സർവീസ് ചാർജിനെക്കുറിച്ചുള്ള വിവരങ്ങൾ റെസ്റ്റോറന്റുകൾ അവരുടെ മെനു കാർഡുകളിലോ റസ്റ്ററന്റിനു പുറത്തോ പ്രദർശിപ്പിക്കാറുണ്ടെന്നും ഈ സേവന നിരക്കിനെക്കുറിച്ച് മനസിലാക്കിയാണ് ഉപഭോക്താക്കൾ ഹോട്ടലുകളിൽ കയറാറുളളത് എന്നും നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതികരിച്ചു. അത്തരമൊരു ചാർജിനെക്കുറിച്ച് ഉപഭോക്താക്കൾ മുൻകൂട്ടി മനസ്സിലാക്കുകയും ഓർഡർ നൽകാൻ തീരുമാനിക്കുകയും ചെയ്തുകഴിഞ്ഞാൽ, അത് ഇരു കൂട്ടരും തമ്മിലുള്ള ഒരു ഉടമ്പടിയായി മാറുന്നു എന്നും അന്യായമായ പണം അവിടെ വാങ്ങുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

    സേവന നിരക്ക് വാങ്ങുന്നത് നിത്യേന പലരെയും ബാധിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളുടെ ലംഘനമാണ് അതെന്നും എൻആർഎഐക്ക് അയച്ച കത്തിൽ ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി.

    2017-ൽ ഉപഭോക്തൃകാര്യ വകുപ്പ് പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഓർഡർ നൽകിയതിന് ശേഷം ഒരു വ്യവസ്ഥയായി സേവന നിരക്ക് നൽകാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് നിയന്ത്രിക്കപ്പെട്ട ഒരു വ്യാപാര രീതി (restrictive trade practice) ആണ്.

    ഇടുക്കിയിലെ ഒരു ഹോട്ടലില്‍ ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് 100 രൂപ വാങ്ങിയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വിനോദസഞ്ചാരികള്‍ക്ക് പ്രഭാതഭക്ഷണമായി ദേശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിനാണ് നൂറ് രൂപ ഈടാക്കാന്‍ ബില്ല് നല്‍കിയത്. ഇത് ചോദ്യം ചെയ്ത വിനോദ സഞ്ചാരികളെ ഹോട്ടലിനുള്ളില്‍ ഹോട്ടലുടമ പൂട്ടിയിട്ടു. കോട്ടയത്ത് നിന്ന് രാമക്കല്‍മെട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിനെയാണ് പൂട്ടിയിട്ടത്. കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയുമായാണ് കോട്ടയത്ത് നിന്നെത്തിയ സംഘം സാമ്പാറിന് വില ഈടാക്കിയതില്‍ തര്‍ക്കം ഉണ്ടായത്.

    കോട്ടയത്തുനിന്നുള്ള ആറുപേര്‍ കൊമ്പംമുക്കിലുള്ള ഹോട്ടലില്‍ മുറിയെടുത്തു. ശനിയാഴ്ച പ്രഭാതഭക്ഷണമായി ദോശ കഴിച്ചു. തുടര്‍ന്ന് ലഭിച്ച ബില്ലിലാണ് ദോശയ്‌ക്കൊപ്പം നല്‍കിയ സാമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപ ഈടാക്കിയത്. ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. വിനോദസഞ്ചാരികളില്‍ ഒരാള്‍ തര്‍ക്കം വീഡിയോയില്‍ പകര്‍ത്തിയപ്പോഴാണ് ഉടമ സഞ്ചാരികളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടത്.
    Published by:Naveen
    First published: