ഇതാണ് പുതിയ ഇന്ത്യ; ജമ്മുകശ്മീരും ലഡാക്കും തിരിച്ച് ഇന്ത്യയുടെ പുതിയ മാപ്പ്

പാക് അധീന കശ്മീരിലെ മുസാഫർബാദ്, പൂഞ്ച്, മിർപൂർ എന്നീ മൂന്ന് ജില്ലകളും പുതിയ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: November 2, 2019, 9:27 PM IST
ഇതാണ് പുതിയ ഇന്ത്യ; ജമ്മുകശ്മീരും ലഡാക്കും തിരിച്ച് ഇന്ത്യയുടെ പുതിയ മാപ്പ്
new map
  • Share this:
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമിതാ ജമ്മുകശ്മീരും ലഡാക്കും തിരിച്ചുള്ള ഇന്ത്യയുടെ പുതിയ മാപ്പും പുറത്തിറങ്ങി.
28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന മാപ്പ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിഭജനം ഔദ്യോഗികമായി നിലവിൽ വന്നത്.പാക് അധീന കശ്മീരിലെ മുസാഫർബാദ്, പൂഞ്ച്, മിർപൂർ എന്നീ മൂന്ന് ജില്ലകളും പുതിയ മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ലഡാക്ക് കേന്ദ്രഭരണ പ്രദേശത്ത് രണ്ട് ജില്ലകളാണ് ഉള്ളത്, കാർഗിലും ലേ യും. 20 ജില്ലകൾ ഉൾപ്പെടുന്നതാണ് ജമ്മു-കശ്മീർ.

also read:Breaking: കോടതിവളപ്പിൽ പൊലീസും അഭിഭാഷകരും ഏറ്റുമുട്ടി; പൊലീസ് വാഹനത്തിന് തീയിട്ടു

പുതുച്ചേരിക്ക് സമാനമായ നിയമസഭ സംവിധാനമാണ് ജമ്മു-കശ്മീരിനും. ഛണ്ഡീഗഡ് പോലെയാണ് ലഡാക്ക്. നിയമസഭ ഇല്ല. രണ്ടിടത്തും പ്രത്യേകം ലഫ്റ്റനന്റ് ഗവർണർമാരും ഉണ്ടാവും. ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറായ ഗിരീഷ് ചന്ദ്ര മുർമു ജമ്മു-കശ്മീരിലും ത്രിപുര കേഡറിലെ രാധാകൃഷ്ണ മാഥൂർ ലഡാക്കിലും ലഫ്.ഗവർണർമാരായി ചുമതലയേറ്റു.

1947ൽ ജമ്മുകശ്മീരിൽ ഉണ്ടായിരുന്നത് 14 ജില്ലകൾ-
കത്വ, ജമ്മു, ഉദംപൂർ, റാസി, അനന്ദനാഗ്, ബാരാമുള്ള, പൂഞ്ച്, മിർപൂർ, മുസാഫർബാദ്, ലെ ലഡാക്ക്, ഗിൽജിത്ത്, ഗിൽജിത്ത് വസ്രത്ത്, ചിൽഹാസ്, പിന്നെ ആദിവാസി മേഖലകളും

ഈ വർഷം മുതൽ 28 ജില്ലകൾ, പുതിയ ജില്ലകൾ ഇവയാണ്-
കുപ്‌വാര, ബന്ധിപ്പൂർ, ഗന്തേർബൽ, ശ്രീനഗർ, ബുദ്ഗാം, പുൽവാമ, ഷോപിയാൻ, കുൽഗാം, രജൗരി, റമ്പാൻ, ദോഡ, കിസ്തി‌വർ, സാമ്പ, കാർഗിൽ

ലേ യിൽ നിന്നും ലഡാക്കിൽ നിന്നുമുള്ള പ്രദേശങ്ങൾ കൂട്ടിയിണക്കിയാണ് കാർഗിൽ ജില്ലക്ക് രൂപംകൊടുത്തത്.നിലവിലെ 9 കേന്ദ്രഭരണ പ്രദേശങ്ങൾ ഇവയാണ്

1. ആൻഡമാൻ ആൻഡ് നിക്കോബാർ
2. ചണ്ഡീഗഡ്
3. ദാമൻ & ദിയു
4. ദാദർ & നഗർഹലേവി
5. ഡെൽഹി
6. ജമ്മു-കശ്മീർ
7. ലഡാക്ക്
8. ലക്ഷദ്വീപ്
9. പുതുച്ചേരി

First published: November 2, 2019, 9:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading