• HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്യാർഥിനിയുടെ വസ്ത്രത്തിൽ അഴുക്ക്; അധ്യാപകൻ കുട്ടിയെ നഗ്നയാക്കി നിർത്തി വസ്ത്രം കഴുകിയെന്ന് പരാതി

വിദ്യാർഥിനിയുടെ വസ്ത്രത്തിൽ അഴുക്ക്; അധ്യാപകൻ കുട്ടിയെ നഗ്നയാക്കി നിർത്തി വസ്ത്രം കഴുകിയെന്ന് പരാതി

അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ഏറെസമയം അധ്യാപകൻ അർദ്ധനഗ്നയാക്കി നിർത്തിയിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

  • Share this:
    ഭോപ്പാൽ: വ്യക്തിശുചിത്വത്തെക്കുറിച്ച് ഒരു കുട്ടി ആദ്യ പാഠങ്ങൾ പഠിക്കുന്നത് വീട്ടിൽനിന്നും സ്കൂളിൽനിന്നുമൊക്കെയാണ്. അധ്യാപകർ സ്കൂൾ കുട്ടികൾക്ക് ശുചിത്വത്തെക്കുറിച്ച് പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു. വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും അലക്കിയ വസ്ത്രം ധരിക്കാനുമൊക്കെ കുട്ടികൾ മനസിലാക്കുന്നത് ഇങ്ങനെയാണ്. മുഷിഞ്ഞ വസ്ത്രത്തിൽ കണ്ടാൽ വിദ്യാർഥികളെ അധ്യാപകർ ശാസിക്കാറുണ്ട്. എന്നാൽ വൃത്തിയുടെ കാര്യത്തിൽ ഒരു സ്‌കൂൾ അധ്യാപകൻ നടത്തിയ പ്രവർത്തനമാണ് ഇപ്പോൾ ചർച്ചാ വിഷയം.

    ഒരു പെൺകുട്ടിയുടെ വസ്ത്രങ്ങൾ വൃത്തിഹീനമായതിനാൽ, അധ്യാപകൻ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചു കഴുകി. അഞ്ചാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ ഏറെസമയം ഈ അധ്യാപകൻ അർദ്ധനഗ്നയാക്കി നിർത്തി. ഇപ്പോൾ ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അധ്യാപകന്‍റെ ഉദ്ദേശം നല്ലതാണെങ്കിലും ചെയ്ത രീതി ഒട്ടും നല്ലതല്ലെന്നാണ് സോഷ്യൽമീഡിയയിൽ അഭിപ്രായം ഉയരുന്നത് പബ്ലിസിറ്റി കിട്ടാൻ ശ്രമിച്ച് പ്രശസ്തി നഷ്ടപ്പെട്ടുവെന്ന വാദവും ഉയരുന്നു. സംഭവം വിവാദമായതോടെ അധ്യാപകനെ അധികൃതർ സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലാണ് സംഭവം.

    ഷാഡോള് ജില്ലയിലെ ജയ്സിങ് നഗറിലെ സർക്കാർ സ്കൂളിലാണ് സംഭവം. അടുത്തിടെ അഞ്ചാം ക്ലാസുകാരി മുഷിഞ്ഞ വസ്ത്രങ്ങളുമായി സ്‌കൂളിലെത്തി. എപ്പോഴും വൃത്തിയെ കുറിച്ച് സംസാരിക്കുന്ന അധ്യാപകന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാൾ പെൺകുട്ടിയ്ക്ക് വൃത്തിയെക്കുറിച്ച് ക്ലാസ്സെടുത്തു. അവിടം കൊണ്ടും നിന്നില്ല.. ഉടുതുണി അഴിച്ചെടുക്കുകയും സ്കൂൾ പരിസരത്തുവെച്ച് തന്നെ അത് അലക്കുകയും ചെയ്തു. വസ്ത്രങ്ങൾ പൂർണമായി ഉണങ്ങിയ ശേഷമാണ് വിദ്യാർത്ഥിനി അവ വീണ്ടും ധരിച്ചത്. അതുവരെ മണിക്കൂറുകളോളം അർദ്ധനഗ്നനായിരുന്നു. പെൺകുട്ടിയുടെ വസ്ത്രം കഴുകുന്നതിന്റെ ചിത്രങ്ങൾ അധ്യാപകൻ ഡിപ്പാർട്ട്‌മെന്റൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഒരു ക്ലീൻ ഫ്രണ്ട് എന്ന അടിക്കുറിപ്പും അദ്ദേഹം നൽകി. ആ ഫോട്ടോ വൈറലായി.

    Also Read- Viral | ചൂടിൽ നിന്ന് രക്ഷപ്പെടാൻ തലയിൽ സോളാർ പാനലും ഫാനും; യുപിയിലെ 'എഞ്ചിനീയർ ബാബ'യുടെ വീഡിയോ വൈറൽ

    സംഭവം പുറത്തായതോടെ അധ്യാപകനെതിരെ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ മണിക്കൂറുകളോളം അർദ്ധനഗ്നയാക്കി നിർത്തിയതിൽ അവർ രോഷം പ്രകടിപ്പിച്ചു. സ്‌കൂൾ അധ്യാപകന്‍റെ പെരുമാറ്റത്തിൽ വിദ്യാർത്ഥി യൂണിയനുകളും രോഷാകുലരാണ്. വിദ്യാർഥിനിയെ അപകീർത്തിപ്പെടുത്തിയ അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ ഗൗരവമായി ഇടപെട്ടു. ആദിവാസി ക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. 24 മണിക്കൂറിനകം മറുപടി നൽകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ഷാഡോൾ ജില്ലയിൽ മുൻപും ഉണ്ടായിട്ടുണ്ട്. കക്കൂസ് വൃത്തിയാക്കൽ, വിദ്യാർഥികളെക്കൊണ്ട് കൃഷിപ്പണികൾ ചെയ്യുക തുടങ്ങിയ സംഭവങ്ങളാണ് നേരത്തെ പുറത്തുവന്നത്.
    Published by:Anuraj GR
    First published: