എല്ലാവര്ക്കും കോവിഡ് വാക്സിന് നല്‍കണമെന്നാവശ്യം; സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
എല്ലാവര്ക്കും കോവിഡ് വാക്സിന് നല്‍കണമെന്നാവശ്യം; സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുവാണെന്നും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ പല സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി: കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ചില സംസ്ഥാന സര്‍ക്കാരുകള്‍ നിരുത്തരവാദപരമായി പ്രസ്താവനകളുമായി രംഗത്തെത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുവാണെന്നും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ പല സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് വാക്സിന് ലഭിക്കുന്നതിനായി അര്‍ഹരായവരുടെ പ്രായപരിധി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അടുത്തിടെ ആവശ്യവുമായി രംഗത്തെത്തിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
'18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കണമെന്നും അല്ലെങ്കില്‍ വാക്സിന് നല്‍കുന്നതിനുള്ള പ്രായപരിധി കുറയ്ക്കണമെന്നും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളാണ് പ്രധാനം' അദ്ദേഹം പറഞ്ഞു. 25 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സിനേഷന് പ്രായ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
'ഡിമാന്‍ഡ്-സപ്ലൈ ഡൈനാമിക്സിനെക്കുറിച്ചും വാക്സിനേഷന് തന്ത്രത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വാക്സിനേഷന് പദ്ധതി രൂപപ്പെടുത്തിയത് എല്ലാ സംസ്ഥാന സര്‍ക്കാരുമായുള്ള വിപുലമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ്'അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പല സംസ്ഥാനങ്ങളിലും മുന്‍ഗണനാ പ്രായപരിധിയിലുള്ളവര്‍ക്ക് അവരുടെ മുഴുവന്‍ ശേഷിയിലുള്ള വാക്സിനേഷന് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായ മഹാരാഷ്ട്ര കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്ന രീതിയെ അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡിനെതിരെയുള്ള മനോഭാവം വൈറസിനെതിരെ പോരാടുന്ന രാജ്യത്തിന്റെ മുഴുവന്‍ ശ്രമത്തെയും ബാധിച്ചെന്നും കോവിഡ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വേണ്ട എല്ലാ സഹായങ്ങളും മഹാരാഷ്ട്രയ്ക്ക് ചെയ്തു കൊടുക്കുന്നുണ്ട്. കേന്ദ്ര സംഘത്തിനെ അയച്ചിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അഭാവം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരിലും മുന്ിനര പ്രവര്‍ത്തകരിലും പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിലും മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രകടനം മികച്ചതല്ല. മഹാരാഷ്ട്ര ഒരു പ്രതിസന്ധിയില്‍ നിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് കടന്നിരിക്കുന്നു. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സാധ്യമായ എല്ലാ വഴികളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ അവരെ സഹായിക്കും. എന്നാല്‍ അവരുടെ എല്ലാ ശ്രദ്ധയും രാഷ്ട്രീയം ഖലിക്കുന്നതിലും പരിഭ്രാന്തി സൃഷ്ടിക്കുന്നതിലുമാണെന്ന് ഹര്‍ഷ വര്ധന് കുറ്റപ്പെടുത്തി.
അതേസമയം ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അദ്ദേഹം വിമര്‍ശിച്ചു. ചില നേതാക്കള്‍ വാക്സിനേഷനെക്കുറിച്ച് തെറ്റായ അഭിപ്രായങ്ങള്‍ നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയ്ക്കുള്ളില്‍ ഛത്തീസ്ഗഢില്‍ മരണങ്ങള് ഉയര്‍ന്നെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു പള സംസ്ഥാനങ്ങളും ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ പരിശോധനയുടെ ഗുണനിലവാരം മെച്ചപ്പെടുത്തണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.