HOME » NEWS » India »

മൂന്നുലക്ഷം ലൈംഗിക തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം; ചിലർക്ക് അധികമായി 2500 രൂപ കൂടി ലഭിക്കും

പണസഹായത്തിന് പുറമേ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അടിസ്ഥാന സഹായങ്ങളും ലൈംഗികത്തൊഴിലാളികൾക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു

News18 Malayalam
Updated: November 27, 2020, 4:58 PM IST
മൂന്നുലക്ഷം ലൈംഗിക തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം; ചിലർക്ക് അധികമായി 2500 രൂപ കൂടി ലഭിക്കും
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് മൂലം ഉപജീവനത്തിന് വഴിയില്ലാതായ ലൈംഗിക തൊഴിലാളികള്‍ക്ക് മാസം 5000 രൂപ സാമ്പത്തിക സഹായം അനുവദിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ 32 ജില്ലകളിലായി 30,000 ത്തിലധികം ലൈംഗിക തൊഴിലാളികളായ സ്ത്രീകൾക്ക് നൽകാനായി സര്‍ക്കാര്‍ 51 കോടി രൂപ നീക്കിവെച്ചതായി മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി യഷോമതി താക്കൂര്‍ പറഞ്ഞു.

ലൈംഗികത്തൊഴിലാളികളുടെ ഐഡന്റിറ്റി പ്രൂഫ് നിർബന്ധമാക്കാതെ സഹായം നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത് കൂടാതെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാരായ ലൈംഗിക തൊഴിലാളികള്‍ക്ക് പ്രത്യേക അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 5000 രൂപക്ക് പുറമെ 2500 രൂപ കുട്ടികളുടെ പഠനച്ചെലവിലേക്കായും അനുവദിച്ചിട്ടുണ്ട്.

Also Read എന്തൊരു അക്രമം! സൂപ്പർമാർക്കറ്റിൽ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികൾ

പണസഹായത്തിന് പുറമേ ലൈംഗികത്തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അടിസ്ഥാന സഹായങ്ങൾ നൽകുന്നതിനുള്ള തുടർനടപടികൾക്കായി ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ ജില്ല തിരിച്ചുള്ള കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനിച്ചു. ആദ്യമായാണ് രാജ്യത്തെ ഒരു സർക്കാർ ലൈംഗികത്തൊഴിലാളികൾക്കായി ഇത്തരത്തിലുള്ള സഹായങ്ങൾ ലഭ്യമാക്കുന്നത്.
Published by: user_49
First published: November 27, 2020, 4:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories