ആൾക്കൂട്ട ആക്രമണങ്ങൾക്ക് തടയിടാൻ കേന്ദ്രം; പുതിയ നിയമം കൊണ്ടു വരും

ആൾക്കൂട്ട ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാൻ നിയമം കൊണ്ടു വരണമെന്ന് ഒരു വർഷം മുമ്പ് സുപ്രീം കോടതി നിർദേശിച്ചിരുന്നു

news18
Updated: July 21, 2019, 8:58 AM IST
ആൾക്കൂട്ട ആക്രമണങ്ങൾക്ക് തടയിടാൻ കേന്ദ്രം; പുതിയ നിയമം കൊണ്ടു വരും
mob lynching
  • News18
  • Last Updated: July 21, 2019, 8:58 AM IST
  • Share this:
ന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങള്‍ക്ക് തടയിടാൻ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാൻ നിയമം കൊണ്ടു വരണമെന്ന് ഒരു വർഷം മുമ്പ് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ കോടതി നിർദേശം ഉണ്ടായിട്ടും നിയമം കൊണ്ടു വരാൻ വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Also Read-മയിലുകളെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിഭാഗക്കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ സംഭവങ്ങൾ പരിശോധിച്ച് കരടു നിയമം ഉണ്ടാക്കാൻ നിയമ മന്ത്രാലയത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയടക്കം പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിച്ച് ജനങ്ങൾ നിയമം കയ്യിലെടുക്കുകയും കൊലനടത്തുകയും ചെയ്യുന്ന സംഭവങ്ങൾ പരിശോധിച്ച് കരടു നിയമം രൂപീകരിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ തന്നെ പുതിയ നിയമം സംബന്ധിച്ച തുടർനടപടികൾക്ക് തുടക്കം കുറിക്കുമെന്നാണ് സൂചന.

First published: July 21, 2019, 8:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading