ഓൺലൈൻ ഉള്ളടക്കവും ഇനി കേന്ദ്ര സർക്കാർ നിരീക്ഷിക്കും
News18 Malayalam
Updated: December 24, 2018, 7:07 PM IST

social media
- News18 Malayalam
- Last Updated: December 24, 2018, 7:07 PM IST
ന്യൂഡൽഹി: കംപ്യൂട്ടർ നിരീക്ഷണത്തിനുള്ള വിവാദ ഉത്തരവിന് പിന്നാലെ ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കാനും ചട്ടമുണ്ടാക്കി കേന്ദ്ര സർക്കാർ. സമൂഹ മാധ്യമങ്ങളിലെയടക്കം ഉള്ളടക്കം പരിശോധിക്കാനാണ് ചട്ടം. വാട്സ്ആപ്പിലടക്കമുള്ള സന്ദേശങ്ങൾ അയക്കുന്നവർക്കിടയിൽ മാത്രമായി പരിമിതപ്പെടുത്തുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എടുത്തുകളയണമെന്ന് കരട് ചട്ടത്തിൽ പറയുന്നു.
ഓൺലൈൻ മാധ്യമങ്ങളിൽ പറയുന്ന അഭിപ്രായങ്ങളിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്നതാണ് ഐടി നിയമത്തിലെ ഭേദഗതി നിർദേശം. ഇന്റർനെറ്റിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാൻ ഓൺലൈൻ വേദികൾ സാങ്കേതിക സംവിധാനം ഒരുക്കണമെന്നാണ് കരട് ചട്ടത്തിലെ പ്രധാന നിർദ്ദേശം. ഒപ്പം സന്ദേശങ്ങൾക്ക് രഹസ്യ സ്വഭാവം നൽകാൻ വാട്സ്ആപ്പ് അടക്കം ഉപയോഗിക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കണം. അയയ്ക്കുന്നവർക്കും അതു ലഭിക്കുന്നവർക്കും മാത്രം അറിയാവുന്ന വിവരങ്ങൾ നിരീക്ഷണ സംവിധാനങ്ങൾക്കു കൂടി ഇതോടെ ലഭ്യമാകും. സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടാൽ സാമൂഹിക മാധ്യമങ്ങൾ 72 മണിക്കൂറിനകം അത് ലഭ്യമാക്കണം. എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്ര നിരീക്ഷണത്തിൽ
കരട് ചട്ടങ്ങളിൽ പറയുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത് സംബന്ധിച്ചു ജനുവരി ഏഴിനകം മറുപടി നൽകാൻ ഗൂഗിൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക് , ട്വിറ്റർ തുടങ്ങിയവയോട് സർക്കാർ ആവശ്യപ്പെട്ടു. ഐടി നിയമത്തിലെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ ശേഷം വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കമായാണ് ചട്ടത്തെ സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നത്.
ആദ്യം രാജ്യത്തെ കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും നിരീക്ഷിക്കാൻ 10 അന്വേഷണ ഏജൻസികൾക്ക് അനുമതി. പിന്നാലെ ഓരോ സന്ദേശവും നിരീക്ഷിക്കാൻ സംവിധാനം. സാമൂഹിക മാധ്യമങ്ങൾക്കുമേൽ സർക്കാർ പിടിമുറുക്കുമ്പോൾ മറുവശത്ത് പ്രതിഷേധവും ശക്തമാവുകയാണ്.
ഓൺലൈൻ മാധ്യമങ്ങളിൽ പറയുന്ന അഭിപ്രായങ്ങളിൽ സർക്കാർ ഇടപെടലിന് വഴിയൊരുക്കുന്നതാണ് ഐടി നിയമത്തിലെ ഭേദഗതി നിർദേശം. ഇന്റർനെറ്റിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാൻ ഓൺലൈൻ വേദികൾ സാങ്കേതിക സംവിധാനം ഒരുക്കണമെന്നാണ് കരട് ചട്ടത്തിലെ പ്രധാന നിർദ്ദേശം. ഒപ്പം സന്ദേശങ്ങൾക്ക് രഹസ്യ സ്വഭാവം നൽകാൻ വാട്സ്ആപ്പ് അടക്കം ഉപയോഗിക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഒഴിവാക്കണം. അയയ്ക്കുന്നവർക്കും അതു ലഭിക്കുന്നവർക്കും മാത്രം അറിയാവുന്ന വിവരങ്ങൾ നിരീക്ഷണ സംവിധാനങ്ങൾക്കു കൂടി ഇതോടെ ലഭ്യമാകും. സർക്കാർ വിവരങ്ങൾ ആവശ്യപ്പെട്ടാൽ സാമൂഹിക മാധ്യമങ്ങൾ 72 മണിക്കൂറിനകം അത് ലഭ്യമാക്കണം.