• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇനി അപകടമുണ്ടാക്കിയാൽ പണി: ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കും

News18 Malayalam
Updated: January 7, 2019, 8:04 AM IST
ഇനി അപകടമുണ്ടാക്കിയാൽ പണി: ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കും
  • Share this:
ഫഗ്വാര(പഞ്ചാബ്) : ഇനി അപകടമുണ്ടാക്കിയ ശേഷം എളുപ്പത്തിൽ കടന്നു കളയാമെന്ന് കരുതണ്ട. ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.

വാഹനാപകടം ഉണ്ടാക്കിയ ശേഷം വ്യാജ ലൈസന്‍സ് അടക്കമുള്ളവ സംഘടിപ്പിച്ച് നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇത് നടപ്പിലായാൽ വ്യാജലൈസൻസ് സംഘടിപ്പിച്ച് നിയമത്തെ കബളിപ്പിച്ചാലും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ പണി നൽകുമെന്ന് സാരം.

Also Read-തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കള്ളപ്പേരിൽ പുതിയ ലൈസന്‍സ് സംഘടിപ്പിച്ചാലും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ ആധാറിലുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകില്ല. വേറെ ലൈസന്‍സിനായി അപേക്ഷിക്കുമ്പോൾ നേരത്തെ ലൈസൻസ് ഉണ്ടെന്ന വിവരം കൃത്യമായി അറിയാനും സാധിക്കും.

ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രയോജനങ്ങൾ വിശദീകരിച്ചു കൊണ്ട് കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദാണ് പുതിയ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് അറിയിച്ചത്. പഞ്ചാബിൽ നടക്കുന്ന ഇന്ത്യൻ സയന്‍സ് കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അപകടം നടത്തി മുങ്ങുന്നവരെ കുടുക്കാനുള്ള നിയമത്തെ സംബന്ധിച്ച് അദ്ദേഹം അറിയിച്ചത്.

First published: January 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...