രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പ് അസമിൽ ഗ്രനേഡ് സ്ഫോടനം

പുതുതായി രൂപം കൊണ്ട സായുധ ഗ്രൂപ്പ് ആയ ദിമാസ നാഷണൽ ലിബറേഷൻ ആർമിയാണ്(ഡിഎൻഎൽഎ) സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്

news18
Updated: April 17, 2019, 11:35 PM IST
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മുമ്പ് അസമിൽ ഗ്രനേഡ് സ്ഫോടനം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: April 17, 2019, 11:35 PM IST
  • Share this:
ഗുവാഹത്തി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അസമിൽ ഗ്രനേഡ് സ്ഫോടനം. കർബി അങ്ലോങ് ജില്ലയിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. രാത്രി 8.10നാണ് സ്ഫോടനം ഉണ്ടായത്.

പുതുതായി രൂപം കൊണ്ട സായുധ ഗ്രൂപ്പ് ആയ ദിമാസ നാഷണൽ ലിബറേഷൻ ആർമിയാണ്(ഡിഎൻഎൽഎ) സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവർ കർബി അങ്ലോങ്, ദിമ ഹസാവോ എന്നീ ജില്ലകളിൽ 36 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിമുതലാണ് ബന്ദ് ആരംഭിച്ചത്. ബന്ദ് പോളിംഗ് ദിവസവും തുടരും.

അതേസമയം സ്ഫോടനത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അസം ഡിജിപി കുലധർ സയ്കിയ പറഞ്ഞു. പ്രദേശത്തെ ബിസിനസുകാരനായ അനിൽ ഗുപ്ത എന്നയാളുടെ വീടിനു പുറത്താണ് സ്ടനം ഉണ്ടായത്.

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കി.
First published: April 17, 2019, 11:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading