• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരിസ്ഥിതിലോല മേഖലയിൽ മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യുണൽ

News18 Malayalam
Updated: September 1, 2018, 12:16 PM IST
പരിസ്ഥിതിലോല മേഖലയിൽ മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യുണൽ
News18 Malayalam
Updated: September 1, 2018, 12:16 PM IST
ന്യൂഡൽഹി: കസ്തൂരിരംഗൻ സമിതി നിർദ്ദേശിച്ച പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യുണൽ. കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കരടിൽ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുണ്ട്. ആറു മാസത്തിനകം അന്തിമവിജ്ഞാപനം ഇറക്കാൻ ട്രിബ്യുണൽ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരായ ഗോവ ഫൗണ്ടേഷന്റെ ഹർജിയിലാണ് ദേശീയ ഹരിത ട്രിബ്യുണലിന്റെ നിർണ്ണായക ഉത്തരവ്. മാധവ് ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച പ്രദേശങ്ങളിൽ ഇളവ് നൽകി കസ്തൂരിരംഗൻ സമിതി നിർദ്ദേശിച്ച പരിസ്ഥിതിലോല മേഖലകളിൽ മാറ്റങ്ങൾ പാടില്ലെന്നാണ് ട്രിബ്യുണലിന്റെ ഉപാധി. കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, മേഖലയിൽ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 2017ലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ ഇത് പുനഃപ്രസിദ്ധീകരിക്കാം.

എന്നാൽ ആറുമാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണം. ട്രിബ്യുണലിന്റെ അനുമതിയില്ലാതെ പരിസ്ഥിതി ലോലമേഖലയിൽ നിന്ന്പ്രദേശങ്ങളെ ഒഴിവാക്കരുത്. കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുള്ള കാലതാമസം പശ്ചിമഘട്ട സംരക്ഷണത്തിന് ഉതകുന്നതല്ല. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ കരട് വിജ്ഞാപനത്തിന്റെ പരിധിയിലെ പ്രദേശങ്ങളിൽ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകരുത്. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങളും പാടില്ല.

സമ്പന്നമായ പശ്ചിമഘട്ടമേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രീം കോടതി തന്നെ വ്യക്തമാക്കിയ കാര്യം എടുത്തുപറഞ്ഞാണ് ട്രിബ്യുണൽ ഉത്തരവ്.
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...