HOME /NEWS /India / Tejashwi Yadav | പുതിയ കാർ വാങ്ങരുത്, കാൽ തൊട്ട് തൊഴാൻ അനുവദിക്കരുത്; മന്ത്രിമാർക്ക് നിർദ്ദേശങ്ങളുമായി തേജസ്വി യാദവ്

Tejashwi Yadav | പുതിയ കാർ വാങ്ങരുത്, കാൽ തൊട്ട് തൊഴാൻ അനുവദിക്കരുത്; മന്ത്രിമാർക്ക് നിർദ്ദേശങ്ങളുമായി തേജസ്വി യാദവ്

തേജസ്വി യാദവ്

തേജസ്വി യാദവ്

പൊതു ചടങ്ങുകളിൽ ബൊക്കെയും പൂവും കൊടുക്കുന്നതിന് പകരം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ പുസ്തകവും പേനയും നൽകണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു

 • Share this:

  പാട്ന: ബിഹാറിലെ നിതീഷ് കുമാർ (Nitish Kumar) മന്ത്രിസഭയിൽ അംഗമാവാൻ പോവുന്ന രാഷ്ട്രീയ ജനതാദൾ മന്ത്രിമാർക്ക് നിർദ്ദേശവുമായി ഉപമുഖ്യമന്ത്രിയും പാർട്ടി നേതാവുമായ തേജസ്വി യാദവ് (Tejashwi Yadav). മന്ത്രിമാർ ലാളിത്യം പുലർത്തണമെന്നും സുതാര്യമായി കാര്യങ്ങൾ ചെയ്യണമെന്നുമാണ് അദ്ദേഹം തൻെറ നിർദ്ദേശങ്ങളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പൊതു ചടങ്ങുകളിൽ ബൊക്കെയും പൂവും കൊടുക്കുന്നതിന് പകരം മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ പുസ്തകവും പേനയും നൽകണമെന്ന് നിർദ്ദേശങ്ങളിൽ പറയുന്നു.

  സോഷ്യൽ മീഡിയയിലൂടെയാണ് തേജസ്വി മന്ത്രിമാർക്കുള്ള നിർദ്ദേശങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. “രാഷ്ട്രീയ ജനതാദൾ മന്ത്രിമാർ വകുപ്പിന്റെ ചെലവിൽ പുതിയ കാറോ വാഹനമോ വാങ്ങരുത്,” മന്ത്രിമാർക്കുള്ള പ്രധാനപ്പെട്ട 6 നിർദ്ദേശങ്ങളിൽ ഒന്നാമത്തെ നിർദ്ദേശം ഇതാണ്. എല്ലാവരോടും സഹകരിച്ച് പ്രവർത്തിക്കണമെന്നും ജനങ്ങളോട് അനുതാപപൂർവമായ സമീപനം മാത്രമേ പാടുള്ളൂവെന്നും 32കാരനായ തേജസ്വി വ്യക്തമാക്കി. ‘നമസ്തേ’ അല്ലെങ്കിൽ ‘അദാബ്’ പറഞ്ഞ് കൊണ്ട് ആളുകളെ അഭിവാദ്യം ചെയ്ത് ശീലിക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

  “രാഷ്ട്രീയ ജനതാദൾ മന്ത്രിമാർ തങ്ങളുടെ കീഴിലുള്ള ജോലിക്കാരെയോ, സഹപ്രവർത്തകരെയോ, അണികളെയോ കൊണ്ട് ഒരു കാരണവശാലും കാൽ തൊട്ട് തൊഴുവിക്കാൻ അനുവദിക്കരുത്. അങ്ങനെയൊരു കീഴ്വഴക്കം പിന്തുടരുന്നത് ശരിയല്ല,” തേജസ്വി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ പറയുന്നു. സമ്മാനമായി പൂവും ബൊക്കെയും കൊടുക്കുന്നതിന് പകരം പുസ്തകവും പേനയും നൽകുന്ന രീതി എത്രയും പെട്ടെന്ന് പിന്തുടരണം.

  Also Read- രാജീവ് ഗാന്ധിയുടെ 78ാം ജന്മവാർഷിക ദിനം; മുൻ പ്രധാനമന്ത്രിയുടെ പൈലറ്റ് ലൈസൻസ് പങ്കുവെച്ച് ശശി തരൂർ

  പാവപ്പെട്ടവരുടെയും സാധാരണ ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിമാർ മുൻധാരണകളൊന്നും തന്നെയില്ലാതെ പ്രവർത്തിക്കണം. അവരോട് പക്ഷപാതിത്വം കാണിക്കാൻ പാടില്ല. മതം, ജാതി എന്നിവ അടിസ്ഥാനമാക്കി ആളുകളുടെ വിഷയങ്ങളെ പരിഗണിക്കരുതെന്നും മന്ത്രിമാർക്കുള്ള നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. മന്ത്രിമാർ തങ്ങളുടെ വകുപ്പിൽ സത്യസന്ധതയും സുതാര്യതയും കൃത്യനിഷ്ഠയും പ്രോത്സാഹിപ്പിക്കണമെന്നും മറ്റൊരു നിർദേശത്തിൽ പറയുന്നു.

  Also Read- സൈനികരുടെ ട്രങ്ക് പെട്ടികൾ ഇനി ഓർമ; ട്രോളി ബാ​ഗുകൾ പകരമെത്തും

  ഓരോ വകുപ്പിലും തങ്ങൾ ചെയ്യാൻ പോവുന്ന കാര്യങ്ങളെക്കുറിച്ചും വികസന കാഴ്ചപ്പാടുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ജനങ്ങളെ അറിയിക്കണം. ജനങ്ങളുടെ നിർദ്ദേശങ്ങളെ പോസിറ്റീവായി പരിഗണിക്കുകയും ചെയ്യണമെന്നും ഉപ മുഖ്യമന്ത്രി പുറത്തിറക്കിയ നിർദ്ദേശങ്ങളിലുണ്ട്.

  പുതിയ മന്ത്രിസഭയുടെയും പ്രത്യേകിച്ച് ആർജെഡിയുടെയും മുഖം മിനുക്കുന്നതിനുള്ള തേജസ്വിയുടെ ശ്രമമായാണ് ഈ നിർദ്ദേശങ്ങൾ വിലയിരുത്തപ്പെടുന്നത്. “ജംഗിൾ രാജ്” എന്നാണ് ആർജെഡി ഭരണത്തെ പ്രതിപക്ഷമായ ബിജെപി വിമർശിക്കുന്നത്. നേരത്തെ ആർജെഡി-ജെഡിയു സഖ്യം ഭരിച്ചിരുന്ന സമയത്ത് സംസ്ഥാനത്ത് അക്രമങ്ങൾ കൂടുതലായിരുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. കൊലപാതങ്ങളുടെ നീണ്ടനിരയും അക്രമങ്ങളും ഇനിയും ആവർത്തിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിമർശനങ്ങൾക്കുള്ള തേജസ്വിയുടെ ആദ്യ മറുപടിയാണ് ഈ നിർദ്ദേശങ്ങൾ.

  Also Read- ഇനി സ്ത്രീകളെ തുറിച്ചു നോക്കിയാൽ കേസ്; മോട്ടോർ വാഹനനിയമം പുതുക്കി തമിഴ്നാട്

  163 പേരുടെ പിന്തുണയോടെയാണ് മഹാസഖ്യം ബിഹാറിൽ ഭരണം തുടങ്ങാൻ പോവുന്നത്. സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ്ങിന്റെ പിന്തുണ കൂടി ലഭിച്ചതോടെ 164 പേരുടെ പിന്തുണയായി മാറിയിട്ടുണ്ട്. പുതിയ സർക്കാർ ഓഗസ്റ്റ് 24ന് ബീഹാർ അസംബ്ലിയിൽ വിശ്വാസ വോട്ട് തെളിയിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ബിജെപിയുമായി ചേർന്നാണ് ജെഡിയു ബിഹാർ ഭരിച്ചിരുന്നത്.

  First published:

  Tags: Bihar, Tejashwi Yadav