ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കല്യാണവേദിയില്‍ ആഘോഷവെടിവയ്പിനിടെ ഒരു മരണം. യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ ബ്രംനഗറിലാണ് സംഭവം. സംഭവത്തില്‍ വരന് മനീഷ് മദേഷിയെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ ഫയല്‍ ചെയ്തതായി പൊലീസ് അറിയിച്ചു. മനീഷിന്റെ സുഹൃത്തായ ജവാന് ബാബു ലാല്‍ യാദവാണ് വെടിയേറ്റു മരിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രഥം പോലെ അലങ്കരിച്ച വേദിയില്‍ മനീഷ് നില്ക്കുന്നതും ആളുകള്‍ ചുറ്റും കൂടിനില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാബുവിന്റേതായിരുന്നു മനീഷ് ഉപയോഗിച്ച തോക്ക്.ഉടന്‍ തന്നെ ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വരനെ രഥത്തില്‍ ആനയിച്ച് കൊണ്ടുവന്നതും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ത്തതും വിഡിയോയില്‍ വ്യക്തമായി കാണാം. തോക്ക് പൊലീസ് കണ്ടെടുത്തു. ബാബുവിന്റെ കുടുംബം പരാതി നല്‍കിയതിനേത്തുടര്‍ന്നാണ് മനീഷിനെ അറസ്റ്റ് ചെയ്തത്.
Suspension| പ്രതിയുടെ ഫോൺ കൈക്കലാക്കി സ്ത്രീ സുഹൃത്തിന്റെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; പൊലീസുകാരന് സസ്പെൻഷൻ
പത്തനംതിട്ട: യുവതിയെ ശല്യം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ (Suspension). പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്തത്. പൊലീസുകാരന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ് പിയുടെ നടപടി. ഇയാൾക്ക് എതിരെ നേരത്തെ എസ് പിക്ക്ക്ക് യുവതി പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്.
നേരത്തെ കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസിൽ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈൽ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു.
യുവതിയുടെ ദൃശ്യങ്ങൾ അവർക്ക് അയച്ചുകൊടുത്ത് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി എസ് പി പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോൺ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡി വൈ എസ് പി ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.