• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വലിയ പക്ഷി ബഹിരാകാശത്ത്; ഇനി ഇന്‍റർനെറ്റിന് സൂപ്പർ വേഗം

meera
Updated: December 5, 2018, 11:24 AM IST
വലിയ പക്ഷി ബഹിരാകാശത്ത്; ഇനി ഇന്‍റർനെറ്റിന് സൂപ്പർ വേഗം
meera
Updated: December 5, 2018, 11:24 AM IST
ബംഗലുരു: ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ ഉപഗ്രഹത്തിന്‍റെ സവിശേഷതകളിലൊന്ന്. ബുധനാഴ്ച പുലര്‍ച്ചെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.

എരിയന്‍ 5 എന്ന റോക്കറ്റാണ് ജി സാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്. അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 11. ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തേ വിക്ഷേപിച്ചിരുന്നു. ജിസാറ്റ്-20 അടുത്ത വര്‍ഷം വിക്ഷേപിക്കും. നാല് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയാല്‍ ഇന്ത്യയില്‍ 100 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Also Read ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരവും വലിപ്പവുമുള്ള ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതാണ് ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ കെ. ശിവന്‍ പ്രതികരിച്ചു. ബഹിരാകാശത്ത് ഇന്ത്യയ്ക്കുള്ള ഏറ്റവും വിലയേറിയ സ്വത്താണ് ജി സാറ്റെന്നും അദ്ദേഹം പറഞ്ഞു.

15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. 1,200 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ചിരിക്കുന്ന ഉപഗ്രഹത്തില്‍ 40 ട്രാന്‍സ്പോണ്ടറുകളുണ്ട്.

First published: December 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626