'ജി.എസ്.ടി കുറയ്ക്കേണ്ടത് ഞാനല്ല'; മൻമോഹൻ സിങിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ നിർമ്മല സിതാരാമൻ

രാജ്യം നേരിടുന്ന രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് ആരോപിച്ചിരുന്നു.

news18-malayalam
Updated: September 1, 2019, 3:35 PM IST
'ജി.എസ്.ടി കുറയ്ക്കേണ്ടത് ഞാനല്ല'; മൻമോഹൻ സിങിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ നിർമ്മല സിതാരാമൻ
രാജ്യം നേരിടുന്ന രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് ആരോപിച്ചിരുന്നു.
  • Share this:
ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്ക് കുറയ്‌ക്കേണ്ടതു താനല്ലെന്നു ധനമന്ത്രി നിര്‍മ്മല സിതാരാമന്‍. ജി.എസ്.ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2019-20) ആദ്യ പാദത്തില്‍ അഞ്ച് ശതമാനമാണെന്നും കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനമാനമായിരുന്നെന്നുമുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗത്തിന്റെ കണക്ക് പുറത്തു വന്നതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം.

അതേസമയം രാജ്യത്തിന്റെ സാമ്പത്തിക നില അതീവഗുരുതരമാണെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ മന്ത്രി തയാറായില്ല.

രാജ്യം നേരിടുന്ന രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് ആരോപിച്ചിരുന്നു. നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാവഹമാണ്. അവസാനപാദത്തിലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് സാമ്പത്തികമാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read സാമ്പത്തികമാന്ദ്യത്തിനു കാരണം സർക്കാരിന്റെ തെറ്റായ പരിഷ്ക്കാരങ്ങൾ; വിമർശനവുമായി മൻമോഹൻ സിങ്

First published: September 1, 2019, 3:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading